സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍, എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍, സ്റ്റാഫുകള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള്‍, കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2012 ജൂലൈ മുതല്‍ ഡി എ നിരക്കില്‍ 7% വര്‍ദ്ധനവ് അനുവദിച്ചു
പഴയ മലയാളം പാട്ടുകള്‍ക്കായി ഒരു പുതിയ ബ്ലോഗ്...
പഴയ മലയാളം പാട്ടുകള്‍ക്കായി "ecostatt" ല്‍ നിന്നും ഇതാ ഒരു പുതിയ ബ്ലോഗ് - "www.malayalamold.blogspot.com". ഏതാണ്ട് ആയിരത്തോളം പാട്ടുകള്‍ ( 1155 പാട്ടുകള്‍ ) ഈ ബ്ലോഗില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളം അക്ഷരമാലാ ക്രമത്തിലാണ് എല്ലാ പാട്ടുകളും ക്രമീകരിച്ചിരിക്കുന്നത്. 10 പേജുകളിലായി ഇവയെ തരംതിരിച്ചിട്ടുമുണ്ട്.
ഒരൊറ്റ ക്ലിക്കില്‍ത്തന്നെ പാട്ടുകള്‍ കമ്പ്യൂട്ടറില്‍ സേവ്
അധികാരികളുടെ ശ്രദ്ധയ്ക്ക് ...
കാര്‍ഷിക സര്‍വേ അവസാന ഘട്ടത്തിലാണ്. സര്‍വേയുടെ ഫീല്‍ഡ്‌തല ജോലികള്‍ പൂര്‍ണ്ണമായി കഴിഞ്ഞ സാഹചര്യത്തില്‍ സര്‍വേയുടെ പ്രാരഭ ഘട്ടമായ ലിസ്റ്റിങ്ങിന്‍റെയും (L1, L2 ഷെഡ്യൂളുകള്‍ ) രണ്ടാം ഘട്ടത്തിന്‍റെയും (H ഷെഡ്യൂള്‍ )ഹോണറേറിയം ഇതുവരെ പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (P&M) എന്ന തസ്തിക പുനര്‍നാമകരണം ചെയ്യുക.
ഗ്രാമവികസന വകുപ്പിന്‍റെ കീഴിലുള്ള ബ്ലോക്ക് ഓഫീസുകളില്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ വിവിധ തസ്തികകളുണ്ട്. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (WW), എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ജനറല്‍ ), എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഹൗസിംഗ്), എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (P&M) എന്നിവ. ഇതില്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (P&M) എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ ജീവനക്കാരും മറ്റുള്ളവര്‍
ഫയലുകള്‍ PDF ആക്കാന്‍ ഒരു സോഫ്റ്റ്‌വെയര്‍
Word ലും Excel ലും മറ്റും ഉള്ള ഫയലുകള്‍ PDF ആക്കാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍
എന്നിട്ട് അത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി PDF ആക്കേണ്ട ഫയല്‍ എടുക്കുക.
അതില്‍ File ല്‍ നിന്നും Print എടുക്കുക. (അല്ലെങ്കില്‍ Ctrl+P പ്രസ്സ് ചെയ്യുക).
Printer Name എന്നിടത്ത് PDF Creator സെലക്റ്റ് ചെയ്യുക.
EARAS..... ഇനിയെങ്കിലും മാറിയേ തീരൂ....
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് EARAS. വകുപ്പിന്‍റെ നിലനില്‍പ്പ് തന്നെയും EARAS ജോലികളിലാണ്. EARAS ജോലികള്‍ പൂര്‍ണരൂപത്തില്‍ നടപ്പായ 70 കള്‍ മുതല്‍ നിരവധി മാറ്റങ്ങളും പരിഷ്കാരങ്ങളും ഇതില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ പലതും പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടിയുള്ള പരിഷ്ക്കാരങ്ങളാണ്. ശാസ്ത്രീയതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന പേരിലാണ് ഈ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ ഇവയുടെ പ്രായോഗികത ഏതൊക്കെ തലത്തില്‍ ചര്‍ച്ച നടത്തി എന്നുള്ള കാര്യം സംശയകരമാണ്. ഫീല്‍ഡ് തല ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അവരുടെ അനുഭവത്തില്‍ നിന്നും പറയുന്നത് പല നിയമങ്ങളും സങ്കല്‍പ്പങ്ങളും നടപ്പാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്നാണ്. പ്രചരിക്കുന്ന കണക്കും ഫലങ്ങളും പലതും പ്രൊജക്ട് ചെയ്തവയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ EARAS റൗണ്ടില്‍ ചില നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുന്നു.
1. അടിസ്ഥാന ഉപകരണങ്ങള്‍
EARAS ജോലികള്‍ക്ക് ആവശ്യം വേണ്ട ഉപകരണങ്ങളാണ് FMB, Litho, BTR എന്നിവ. എന്നാല്‍ ഒരു ഓഫീസിലും ഇത് ആവശ്യത്തിന് ലഭ്യമല്ല. ഇതിനു വേണ്ടി വില്ലേജ് ഓഫീസുകളിലും സര്‍വേ ഓഫീസുകളിലും മറ്റും അലഞ്ഞ് ജീവനക്കാരുടെ സമയവും ഊര്‍ജവും പാഴാവുകയാണ്.
ഫയലുകളും ഫോള്‍ഡറുകളും ലോക്ക് ചെയ്യാം.
നമ്മുടെ ഫയലുകളും ഫോള്‍ഡറുകളും ആരും കാണാതെ ലോക്ക് ചെയ്ത് വയ്ക്കാന്‍ വേണ്ടി ഒരു സോഫ്റ്റ്‌വെയര്‍ - " Lock-A-Folder ".
ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇനി അത് ഇന്‍സ്റ്റാള്‍ ചെയ്യുക.
അപ്പോള്‍ ഒരു Master Password കൊടുക്കുക - 2 പ്രാവശ്യം.
DA 7% വര്‍ധിപ്പിച്ചു.
സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍, എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍, സ്റ്റാഫുകള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള്‍, കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2012 ജനുവരി മുതല്‍ ഡി എ നിരക്കില്‍ 7% വര്‍ധന അനുവദിച്ചു ഉത്തരവായി (G.O(P) No. 323/2012/Fin. Dated: 4/6/2012). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 38% ആകും.
ഇത് 2012ജൂണിലെ ശമ്പളത്തിലൂടെ ലഭിക്കും. 2012 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഇത് 2016 ഏപ്രില്‍ 30 ന് ശേഷം പിന്‍വലിക്കാവുന്നതാണ്. മുന്‍കാല ഡി.എ. ഉത്തരവുകളും അവയുടെ സംഗ്രഹവും ചുവടെ കൊടുത്തിരിക്കുന്നു.
DROPBOX - For Cloud Storage...
നമ്മുടെ ഓഫീസുകളിലെ കമ്പ്യൂട്ടറുകളും അതിലെ ഡേറ്റകളും എത്രമാത്രം സുരക്ഷിതമാണെന്നറിയാമല്ലൊ. കമ്പ്യൂട്ടറിന് കേടുപറ്റിയും മറ്റു പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഡേറ്റകള്‍ നഷ്ടപ്പെടുന്നത് പതിവാണ്. ഇതിനു പരിഹാരമായി ഡേറ്റകള്‍ CD യിലാക്കി സൂക്ഷിച്ചു വയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
മറ്റൊരു പരിഹാരമാണ് "ക്ലൌഡ് സ്റ്റോറേജ്" അല്ലെങ്കില്‍ "ഓണ്‍ ലൈന്‍ സ്റ്റോറേജ്". അതായത് നമ്മുടെ ഡേറ്റകളും ഫയലുകളും മറ്റും നെറ്റിലുള്ള ഏതോ ഒരു സെര്‍വറില്‍ സൂക്ഷിച്ച് വയ്ക്കുന്നു. പിന്നീട് അത് നമ്മള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെനിന്ന് വേണമെങ്കിലും തിരിച്ചെടുക്കാനും പുതിയവ ചേര്‍ക്കാനും സാധിക്കുന്നു. നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട.
ക്ലൌഡ് സ്റ്റോറേജിനായി ഒരുപാട് സൈറ്റുകള്‍ നിലവിലുണ്ട്. എങ്കിലും ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരെണ്ണമാണ് "DROPBOX". ഇതില്‍ 2 GB സ്ഥലം ഫ്രീയായി നല്‍കുന്നുമുണ്ട്. ഡ്രോപ്പ്ബോക്സിന്‍റെ "Desktop Application" ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വളരെ എളുപ്പത്തില്‍ ഫയലുകള്‍ നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനും തിരിച്ചെടുക്കാനും സാധിക്കുന്നു.
ഇതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ കൊടുക്കുന്നു.
State Strategic Statistical Plan (SSSP)
എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ നവീകരണം മുന്നില്‍ കണ്ടുകൊണ്ട് പല പ്രോജക്ടുകളും നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് വകുപ്പിനെ സമൂലമായി അഴിച്ചുപണിഞ്ഞുകൊണ്ടുള്ള SSSP. എന്താണ് SSSP ? എന്താണിത്കൊണ്ട് ഉദ്ദേശിക്കുന്നത് ? ഏത് തലത്തില്‍ ഇത് ജീവനക്കാരന് ഗുണം ചെയ്യും ? ഇതിന്‍റെ ദോഷവശങ്ങള്‍ എന്ത് ? ഇതൊന്നും വകുപ്പിലെ സാധാരണ ജീവനക്കാരെ ആരും അറിയിച്ചിട്ടില്ല. ഇതൊരു പൊതു ചര്‍ച്ചയ്ക്കൊ അഭിപ്രായ രൂപീകരണത്തിനൊ എങ്ങും കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടില്ല. അതിനാല്‍ ജീവനക്കാരുടെ ഇടയില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നു. ഇത് നമുക്ക് പരസ്പരം പങ്കുവയ്ക്കാം.
SSSP ഒരു അന്തകന്‍ വിത്തോ...?
സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ കോടികള്‍ ചെലവാക്കാന്‍ പോകുന്നു എന്ന പ്രചരണം കുറെ നാളുകളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സന്തോഷകരമായ കാര്യം. പക്ഷെ വകുപ്പിലെ താഴെ തട്ടിലുള്ള ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകള്‍ക്ക് തുരങ്കം വയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ SSSP യുടെ കരടില്‍ ഉണ്ടായിരുന്നു. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി മാത്രമേ ഇത് നടപ്പാക്കൂ എന്ന് ബഹു. ഡയറക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. പക്ഷെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാതെ തന്നെ SSSP അംഗീകരിച്ചതായിട്ടാണ് അറിവ്. മന്ത്രി പറഞ്ഞപ്പോള്‍ ഒപ്പിട്ടു എന്നാണ് ഡയറക്ടറുടെ മറുപടി. Memorandum Of Understanding (MOU) ഒപ്പിട്ടതിന് ശേഷവും അത് രഹസ്യമാക്കി വച്ചിരിക്കുന്നത് എന്തിനാണ്?
നമ്മളെ ബാധിക്കുന്ന സര്‍വിസ് പ്രശ്നങ്ങള്‍.
1. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജോലിക്കായി വിദേശത്തു പോകാന്‍ ലീവില്‍ പ്രവേശിച്ചാല്‍ അയാളുടെ സീനിയോറിറ്റി നഷ്ടപ്പെടില്ല. എന്നാല്‍ ഇക്കാലത്തുണ്ടാകുന്ന പ്രമോഷനില്‍ ഇദ്ദേഹത്തെ ഒഴിവാക്കി അടുത്ത ജൂനിയറിന് നല്‍കും. ലീവ് കഴിഞ്ഞു വരുമ്പോള്‍ അവസാനം പ്രോമോഷനായ ആളുടെ ജൂനിയറായിട്ടായിരിക്കും പ്രൊമോഷന്‍ ലഭിക്കുന്നത്.
2. ജീവനക്കാരന്‍റെ മരണത്തിനു ശേഷം ചികിത്സാ തുക റീ ഇമ്പേഴ്സ് ചെയ്യാവുന്നതാണ്. അവസാനം ജോലി ചെയ്ത ഓഫിസ് മേലധികാരി മുഖേനയാണ് ക്ലെയിം ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കേണ്ടത്.
കേരള മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂള്‍സ് 1960 ചട്ടം 9(5) കേരളാ ഗവ:
3. 1/10/1994 ന് ശേഷം റഗുലര്‍ നിയമനം ലഭിച്ചവരുടെ പ്രൊവിഷണല്‍ സര്‍വീസ് ഇന്‍ക്രിമെന്‍റിനു പരിഗണിക്കില്ല.
GO(P) No. 540/94/Fin. Dated: 30/09/1994
4. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക്...
* ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ട്.
* ഒരു വര്‍ഷം 22 ന് 1 എന്ന നിരക്കില്‍ ആര്‍ജിതാവധി സമ്പാദിക്കാനും
ക്രഡിറ്റിലുണ്ടെങ്കില്‍ പരമാവധി 30 എണ്ണം ഒരു വര്‍ഷം സറണ്ടര്‍
ചെയ്യാനും സാധിക്കും.
ചെയ്യാനും സാധിക്കും.
* ഒരു കലണ്ടര്‍ വര്‍ഷം 120 ദിവസം വരെ ശൂന്യവേതന അവധിക്ക്
അര്‍ഹതയുണ്ട്.
അര്‍ഹതയുണ്ട്.
* വനിതാ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവ അവധിക്ക്
അര്‍ഹതയുണ്ട്.
അര്‍ഹതയുണ്ട്.
* പുരുഷ ജീവനക്കാര്‍ക്ക് 10 ദിവസത്തെ പെറ്റെണിറ്റി ലീവിന് അര്‍ഹതയുണ്ട്.
* 70 വയസ്സ് വരെ സര്‍വീസില്‍ തുടരാം.
കമ്പ്യുട്ടറില്‍ രൂപയുടെ ചിഹ്നം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം
കമ്പ്യുട്ടറില്‍ രൂപയുടെ ചിഹ്നം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം ചുവടെ കൊടുക്കുന്നു.
ഇതിന്‍റെ കൂടെയുള്ള Rupee എന്ന ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക.
അത് Control Panel ലെ Font Folder ല്‍ പേസ്റ്റ് ചെയ്യുക.
ശേഷം Word ലൊ Excel ലൊ Rupee എന്ന Font സെലക്ട് ചെയ്തിട്ട്
ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍/അഡ്വാന്‍സ് റിക്കവറി ഒഴിവാക്കാം
ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍/അഡ്വാന്‍സ് റിക്കവറി ഒഴിവാക്കാം എന്നുള്ള ഗവണ്മെന്‍റ് ഉത്തരവ് പുറത്തിറങ്ങി. G.O.(MS) No. 215/2012/Fin. Dated:10.04.2012. ഈ തുക 5 തുല്യ ഗഡുക്കളായി ജൂലൈ മാസം മുതല്‍ പിടിക്കേണ്ടതുമാണ്.
ഇത് SPARK ല്‍ നടപ്പാക്കുന്നതിനുള്ള ഹെല്‍പ്പ് ഫയല്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്യുന്നതിന്
സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് - നോട്ടുകള്‍
സംസ്ഥാനത്തെ ജാതി സെന്‍സസ് 2012 ഏപ്രില്‍ 10 ന് ആരംഭിച്ചിരിക്കുകയാണ്. 16000 ഓളം വരുന്ന എന്യുമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി.
പേപ്പര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ഈ സെന്‍സസിന്‍റെ പ്രത്യേകത. എന്യുമറേറ്ററോടൊപ്പം ഒരു ഡേറ്റ എന്‍ട്രി ഓപ്പറേറ്ററും വീടുകളിലെത്തി
BSVLD സര്‍വേയുടെ ബാക്കിപത്രം
വകുപ്പ് ഏറ്റവും അവസാനമായി നടത്തിവരുന്ന സര്‍വേയാണ് Basic Statistics For Village Level Development (BSLVD). ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനത്തിന്‍റെ തോത് മനസിലാക്കുവാനും അതിനു ആവശ്യമായ വിവരങ്ങളുടെ ശേഖരണവുമാണ് ഈ സര്‍വേയുടെ ലക്‌ഷ്യം. സാമൂഹിക വികസനത്തിനു വളരെ പ്രധാനപ്പെട്ട ഒരു സര്‍വേയാണ് ഇത്.
ദേശീയ തലത്തില്‍ നടക്കുന്ന ഈ സര്‍വേയുടെ ആദ്യത്തെ പൈലറ്റ് സ്റ്റഡി കേരളത്തിലെ കൊല്ലം, വയനാട് ജില്ലകളില്‍ 2009 മെയ്, ജൂണ്‍ മാസങ്ങളില്‍ നടന്നിരുന്നു. അംഗന്‍വാടി ടീച്ചര്‍മാര്‍ ആശാ വര്‍ക്കര്‍മാര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരില്‍ നിന്നും ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്ന് ചെയ്തത്. ഡേറ്റ ശേഖരണത്തിന് ആശാ പ്രവര്‍ത്തകരെയൊ അംഗന്‍വാടി പ്രവര്‍ത്തകരെയൊ ഉപയോഗി ക്കുകയാണ് നല്ലതെന്ന് ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍ പ്രകാരം രണ്ടാമത്തെ പൈലറ്റ് സ്റ്റഡി വീണ്ടും
പ്രൊമോഷന്‍ ചാന്‍സുകള്‍ അറിയാനൊരു വഴി
നിങ്ങളുടെ പ്രൊമോഷന്‍ ചാന്‍സുകള്‍ അറിയാന്‍ ഇതാ ഒരു സോഫ്ട്‌വെയര്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഗ്രേഡ് 1 ആയ ശ്രീ. ബാലാജി ശങ്കര്‍ തയ്യാറാക്കിയതാണ് - "FIND YOUR PROMOTION CHANCES" - എന്ന ഈ സോഫ്റ്റ് വെയര്‍ .
എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ ADO മുതല്‍ താഴോട്ടുള്ള ഏതൊരാളുടെയും പ്രൊമോഷന്‍ ചാന്‍സുകള്‍ ഇതുവഴി അറിയാന്‍ സാധിക്കും. പോസ്റ്റ് കോഡും സീരിയല്‍ നമ്പരും ( 1 , 2 എന്നീ വരികളില്‍ ) മാത്രം എന്‍റര്‍
അഡ്ഹോക്ക് സര്‍വേ - ചില നിര്‍ദ്ദേശങ്ങള്‍
എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അതിന്‍റെ ദൈനംദിന ജോലികള്‍ക്ക് പുറമെ അനവധി
അഡ്ഹോക്ക് സര്‍വേകളും ഏറ്റെടുക്കാറുണ്ട്. വകുപ്പിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സര്‍വേകളെ പരിപൂര്‍ണ വിജയത്തിലും എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തരം സര്‍വേകള്‍ ഏറ്റെടുത്തു നടത്തുമ്പോള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.
1)ഷെഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ അവ ലളിതമാക്കുന്നതോടൊപ്പം ചോദ്യങ്ങളുടെ ബാഹുല്യം കുറയ്ക്കുകയും അവ തമ്മില്‍ പരസ്പരം
മറ്റൊരു അനോമലി പ്രശ്നം
എകണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ താഴെത്തട്ടിലുള്ള LD കമ്പയിലര്‍ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാക്കി ഉയര്‍ത്തുകയും ഇന്‍വസ്റ്റിഗേറ്റര്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു.
ജീവനക്കാരുടെ വളരെ നാളത്തെ ആവശ്യകതയാണ് ഇവിടെ നിറവേറ്റപ്പെട്ടത്. പ്രതീക്ഷക്കനുസരിച്ചു ഒരു വര്‍ധനവ് അല്ലെങ്കിലും ഒരു നല്ല കാര്യം തന്നെ. പക്ഷെ ഇവിടെ പ്രകടമായ ഒരു വിരോധാഭാസം ഇന്‍വസ്റ്റിഗേറ്റര്‍ ഗ്രേഡ് 1 (പഴയ UD) യുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്നും കേവലം 2 ഇന്‍ക്രിമെന്‍റ്
കാര്‍ഷിക സര്‍വേയ്ക്ക് പ്രതിഫലമില്ല.
ഒന്‍പതാമത് കാര്‍ഷിക സര്‍വേ ഇന്ത്യയില്‍ നടന്നു വരുന്നു. കേരളത്തില്‍ ഈ സര്‍വേ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തുന്നത്. ഓരോ പഞ്ചായത്തിലും തിരഞ്ഞെടുത്ത വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഇന്യുമറേറ്റ് ചെയ്യുന്നതാണ് ഈ സര്‍വേ.
സെന്‍സസിനും മറ്റു സര്‍വേകള്‍ക്കും സ്വകാര്യ സര്‍വേകള്‍ക്കും മാന്യമായ പ്രതിഫലം നല്‍കുമ്പോള്‍ ഇതിന്‍റെ പ്രതിഫലം വളരെ തുച്ഛമാണ്. ഒരു വീടിനു 8 രൂപ വീതം നല്‍കാമെന്നും പറ്റുമെങ്കില്‍ അത് 10 രൂപ ആക്കി നല്‍കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് മേലുദ്യോഗസ്ഥര്‍ ആദ്യം നല്‍കിയത്. എന്നാല്‍
സര്‍വേകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു.
എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് കേരളത്തില്‍ പല സര്‍വേകളും നടത്തുന്നത്. സര്‍വേകള്‍ സ്തുത്യര്‍ഹമായ തരത്തിലും മറ്റു ഇടപെടലുകള്‍ ഉണ്ടാകാതയും പൂര്‍ണ്ണമായി ചെയ്യാന്‍ വകുപ്പിലെ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ക്ക് കഴിയുന്നുണ്ട്.
വകുപ്പിലെ താലൂക്ക് തല ജീവനക്കാര്‍ ചെയ്യുന്ന ഒരു സര്‍വേയാണ് കോസ്റ്റ് ഓഫ് കള്‍ട്ടിവേഷന്‍ സര്‍വേ. വകുപ്പിന്‍റെ തുടക്കം മുതലേ ജീവനക്കാര്‍ ചെയ്യുന്ന ഈ സര്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി സ്വകാര്യ മേഖലയിലേക്ക് കരാര്‍ തൊഴിലാളികളെ കൊണ്ട് പ്രധാനപ്പെട്ടതും രാജ്യ പുരോഗതിക്ക് ഉതകുന്നതുമായ ഈ സര്‍വേ
പ്രമോഷനുകള്‍ വൈകുന്നു.
കഴിഞ്ഞ കുറേ നാളുകളായി വകുപ്പില്‍ അര്‍ഹമായ പ്രമോഷനുകള്‍ നടക്കുന്നില്ല. എവിടേയോ എന്തോ ചീഞ്ഞു നാറുന്നതായി സംശയി ക്കേണ്ടിയിരിക്കുന്നു.
അര്‍ഹമായ പ്രമോഷനുകള്‍ കൃത്യമായ സമയങ്ങളില്‍ ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാരന് സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന് മാത്രമല്ല ഈ വകുപ്പിലേക്ക് പുതിയ ആള്‍ക്കാര്‍ കടന്നു വരാന്‍ മടിക്കുകയും ചെയ്യും. ഇതു തന്നെയാണ് ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ
അര്‍ഹമായ പ്രമോഷനുകള്‍ കൃത്യമായ സമയങ്ങളില്‍ ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാരന് സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന് മാത്രമല്ല ഈ വകുപ്പിലേക്ക് പുതിയ ആള്‍ക്കാര്‍ കടന്നു വരാന്‍ മടിക്കുകയും ചെയ്യും. ഇതു തന്നെയാണ് ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ