സര്‍വേകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു.

     എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് കേരളത്തില്‍ പല സര്‍വേകളും നടത്തുന്നത്. സര്‍വേകള്‍ സ്തുത്യര്‍ഹമായ തരത്തിലും മറ്റു ഇടപെടലുകള്‍ ഉണ്ടാകാതയും പൂര്‍ണ്ണമായി ചെയ്യാന്‍ വകുപ്പിലെ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ക്ക് കഴിയുന്നുണ്ട്.

     വകുപ്പിലെ താലൂക്ക് തല ജീവനക്കാര്‍ ചെയ്യുന്ന ഒരു സര്‍വേയാണ് കോസ്റ്റ് ഓഫ് കള്‍ട്ടിവേഷന്‍ സര്‍വേ. വകുപ്പിന്‍റെ തുടക്കം മുതലേ ജീവനക്കാര്‍ ചെയ്യുന്ന ഈ സര്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി സ്വകാര്യ മേഖലയിലേക്ക് കരാര്‍ തൊഴിലാളികളെ കൊണ്ട് പ്രധാനപ്പെട്ടതും രാജ്യ പുരോഗതിക്ക് ഉതകുന്നതുമായ ഈ സര്‍വേ
ചെയ്യിക്കാന്‍ പോകുന്നത് വ്യക്തമായ ഗൂഡലക്ഷ്യം വച്ചാണ്. 


     ഇത്തരം സര്‍വേകള്‍ ക്രമേണ പൂര്‍ണമായും കരാര്‍ തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുമ്പോള്‍ ജീവനക്കാരുടെ ആവശ്യം ഇല്ലാതെ വരുന്നു. ഗവണ്മെന്റിനു താല്‍ക്കാലികമായി സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും ജീവനക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.  ആദ്യം താഴെ തട്ടിലുള്ള ജീവനക്കാരുടെയും ക്രമേണ മുകളിലുള്ള ജീവനക്കാരുടെയും എണ്ണം കുറയ്ക്കുന്നു.

     ഇത് പ്രത്യക്ഷത്തില്‍ ഒരു വകുപ്പില്‍ അനുഭവപ്പെടുന്നതായിരിക്കുമെങ്കിലും   മറ്റു വകുപ്പുകളിലേക്കും വ്യാപിപ്പിക്കുകയും ക്രമേണ സാമൂഹിക സാമ്പത്തിക സംതുലിതാവസ്ഥ ഇല്ലാതാവുകയും ചെയ്യും.

No comments:

Post a Comment

Previous Page Next Page Home