മറ്റൊരു അനോമലി പ്രശ്നം

     എകണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ താഴെത്തട്ടിലുള്ള LD കമ്പയിലര്‍ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാക്കി ഉയര്‍ത്തുകയും ഇന്‍വസ്റ്റിഗേറ്റര്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു.

       ജീവനക്കാരുടെ വളരെ നാളത്തെ ആവശ്യകതയാണ് ഇവിടെ നിറവേറ്റപ്പെട്ടത്. പ്രതീക്ഷക്കനുസരിച്ചു ഒരു വര്‍ധനവ്‌ അല്ലെങ്കിലും ഒരു നല്ല കാര്യം തന്നെ. പക്ഷെ ഇവിടെ പ്രകടമായ ഒരു വിരോധാഭാസം ഇന്‍വസ്റ്റിഗേറ്റര്‍ ഗ്രേഡ്‌ 1 (പഴയ UD) യുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്നും കേവലം 2 ഇന്‍ക്രിമെന്‍റ്
മാത്രമുള്ള ഒരു സ്റ്റേജാണ് തൊട്ടടുത്ത പ്രൊമോഷന്‍ പോസ്റ്റായ RA (SI) ക്കുള്ളത്.


      1998 ലെ ശമ്പള പരിഷ്ക്കരണം വരെ RA (SI), ജൂനിയര്‍ സൂപ്രണ്ടിന് തുല്യമായ തസ്തികയായിരുന്നു. പിന്നീട് വന്ന ശമ്പള  പരിഷ്ക്കരണങ്ങളില്‍ ഈ തസ്തികയുടെ സ്ഥാനം താഴേക്ക്‌ പോവുകയും ഇപ്പോള്‍ Head Clerk ന് സമാനമാക്കുകയും ചെയ്തു.

     ബിരുദം അടിസ്ഥാന യോഗ്യതയായ ഇന്‍വസ്റ്റിഗേറ്റര്‍  തസ്തികകളുടെ സൂപ്പര്‍വൈസറി പോസ്റ്റായ  RA (SI),  Head Clerk ന് സമാനമാക്കി നിലനിര്‍ത്തിയത് പ്രായോഗിക യുക്തിക്ക് നിരക്കാത്ത ഒരു സംഗതിയായി നില്‍ക്കുന്നു. ഇത് ശമ്പള  കമ്മിഷന്‍റെ അനോമലി പ്രശ്നമാണ്. ഇത് അടിയന്തിരമായി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

4 comments:

  1. let us hope that we will getting the best salary as per our qualification....

    ReplyDelete
  2. now the employees of statistics department deserves the salary of secretariate service.
    the authorities concerned may take steps in accordance with this

    ReplyDelete
  3. the scale of pay of RA/EO(P&M) raised to JS/joint BDO.necessary steps to be taken for changing designation of EO(P&M) as Joint BDO(P&M)for official status.

    ReplyDelete

Previous Page Next Page Home