EARAS..... ഇനിയെങ്കിലും മാറിയേ തീരൂ....


    സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് EARAS. വകുപ്പിന്‍റെ നിലനില്‍പ്പ് തന്നെയും EARAS ജോലികളിലാണ്. EARAS ജോലികള്‍ പൂര്‍ണരൂപത്തില്‍ നടപ്പായ 70 കള്‍ മുതല്‍ നിരവധി മാറ്റങ്ങളും പരിഷ്കാരങ്ങളും ഇതില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ പലതും പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടിയുള്ള പരിഷ്ക്കാരങ്ങളാണ്. ശാസ്ത്രീയതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന പേരിലാണ്  ഈ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ ഇവയുടെ പ്രായോഗികത ഏതൊക്കെ തലത്തില്‍ ചര്‍ച്ച നടത്തി എന്നുള്ള കാര്യം സംശയകരമാണ്. ഫീല്‍ഡ്‌ തല ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അവരുടെ അനുഭവത്തില്‍ നിന്നും പറയുന്നത് പല നിയമങ്ങളും സങ്കല്‍പ്പങ്ങളും നടപ്പാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്നാണ്. പ്രചരിക്കുന്ന കണക്കും ഫലങ്ങളും പലതും പ്രൊജക്ട് ചെയ്തവയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ EARAS റൗണ്ടില്‍ ചില നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുന്നു.
1. അടിസ്ഥാന ഉപകരണങ്ങള്‍
     EARAS ജോലികള്‍ക്ക് ആവശ്യം വേണ്ട ഉപകരണങ്ങളാണ് FMB, Litho, BTR എന്നിവ. എന്നാല്‍ ഒരു ഓഫീസിലും ഇത് ആവശ്യത്തിന് ലഭ്യമല്ല. ഇതിനു വേണ്ടി വില്ലേജ്‌ ഓഫീസുകളിലും സര്‍വേ ഓഫീസുകളിലും മറ്റും അലഞ്ഞ് ജീവനക്കാരുടെ സമയവും ഊര്‍ജവും പാഴാവുകയാണ്.
2. സോണുകള്‍ പുനര്‍നിര്‍ണയിക്കുക.
      ഒരു പഞ്ചായത്ത് ഒരു സോണ്‍ എന്ന രീതിയില്‍ എല്ലാ സോണുകളും പുനര്‍നിര്‍ണയിക്കുക.
3. ക്ലസ്റ്ററിന്‍റെ വിസ്തൃതി.
    ഒരു ക്ലസ്റ്ററിന്‍റെ വിസ്തൃതി കുറഞ്ഞത് 1000  സെന്‍റ്   എന്നതില്‍ നിന്നും  കുറഞ്ഞത്  500  സെന്‍റ്  എന്ന് പുനര്‍നിര്‍ണയിക്കുക. എന്നിട്ട് 20% എന്യൂമറേഷന് വേണ്ടി ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുക.
4. ക്ലസ്റ്റര്‍ രൂപികരണം.
      EARAS ജോലികളില്‍ ഏറ്റവും കുഴപ്പം പിടിച്ചതും സമയ നഷ്ടം ഉണ്ടാക്കുന്നതുമായ ഒരു ജോലിയാണ് ക്ലസ്റ്റര്‍ രൂപികരണം. അത് കാലോചിതമായി പരിഷ്ക്കരിക്കുക. ഒരു ഉദാഹരണത്തിന് കീ പ്ലോട്ട് സെലക്ഷന്‍ വരുന്ന സര്‍വേ നമ്പര്‍ മുഴുവനും എടുക്കുക. അത് 500 സെന്റ്‌ തികഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത സര്‍വേ നമ്പര്‍ മുഴുവനും എടുക്കുക. അങ്ങനെ 500 സെന്റ്‌ തികയുന്നത് വരെ ഇത് തുടരുക.
5. ഏരിയാ എന്യൂമറേഷന്‍
      കര ക്ലസ്റ്ററുകളില്‍ കാലികവിളകളുടെ വൈവിധ്യം കുറവായതിനാല്‍ ഒരു തവണ മാത്രം സന്ദര്‍ശനം മതിയാകും. വിരിപ്പ് സീസണിലെ  നിലത്തിന്‍റെ ആദ്യ സന്ദര്‍ശനം മുതല്‍ തന്നെ മുഴുവന്‍ എന്യൂമറേഷന്‍ (III B) തുടങ്ങുക. നിലത്തിന് ശേഷം കരയുടെ മുഴുവന്‍ എന്യൂമറേഷന്‍ തുടങ്ങുക. മുണ്ടകന്‍, പുഞ്ച സീസണുകളില്‍ നിലത്തിന്‍റെ കാലികവിളകള്‍ മാത്രം എന്യൂമറേറ്റ് ചെയ്യുക.
6. വിള പരീക്ഷണം.
    വിള പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന കൃഷിക്കാരെ കൂടുതല്‍ സഹകരിപ്പിക്കുന്നതിനായി കൃഷി വകുപ്പുമായി സഹകരിച്ച് സ്കീമുകള്‍ തയ്യാറാക്കിയാല്‍ നന്നായിരിക്കും.
7. ജലസേചനം.
      പണ്ട് മുതലേ ധാരാളം വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുള്ള ഒരു വിഭാഗമാണ് ജലസേചനം ചെയ്തിട്ടുള്ള കൃഷിയിടം. ആള്‍ താമസമില്ലാത്ത സ്ഥലങ്ങളില്‍ ജലസേചനം ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാനും സാധ്യമല്ല. അതിനാല്‍ ജലസേചനം എന്ന നിര്‍വചനം ഒന്ന് പരിഷ്കരിച്ച് അത് കണ്ടെത്താന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടാതാണ്.
8. തരിശുഭൂമി
      മുകളില്‍ പറഞ്ഞപോലെ ആള്‍ താമസമില്ലാത്ത സ്ഥലങ്ങളില്‍ തരിശുഭൂമി ഏതു തരത്തിലുള്ള തരിശാണെന്ന് കണ്ടുപിടിക്കാന്‍ സാധ്യമല്ല. അതിനാല്‍ അതും കണ്ടെത്താന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടതാണ്.
9. കൃഷിനാശം
     തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒന്നാണ് കൃഷിനാശം.കൃഷിനാശം എങ്ങനെ കണ്ടെത്തുമെന്നോ അത് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നോ ആര്‍ക്കും അറിയില്ല. ആര്‍ക്കും പ്രയോജനമില്ലാത്ത ഈ പ്രകടനം നിര്‍ത്തുന്നതാണ് നല്ലത്.
10.  കൃഷിച്ചെലവ്   സര്‍വേ.
      വകുപ്പ് നടത്തുന്ന സര്‍വേകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൃഷിച്ചെലവ് സര്‍വേ. പക്ഷെ അതിന്‍റെ പ്രാരംഭ നടപടികള്‍ തീര്‍ത്തും അശാസ്ത്രീയമാണ്. കഴിഞ്ഞ വര്‍ഷത്തെ Form 1 ഡയറിയില്‍ നിന്ന് കൃഷിക്കാരെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഉദാഹരണമായി Form1 ഡയറിയിലെ  L1 എന്നത് തന്നെ ധാരാളം സര്‍വേ നമ്പരുകള്‍ ചേര്‍ന്നതാണ്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വിള ഏതു സര്‍വേ നമ്പരില്‍ എന്ന് അറിയാന്‍ സാധ്യമല്ല. അതിനാല്‍ കൃഷിക്കാരെ തെരഞ്ഞെടുക്കാന്‍ പുതിയതും പ്രായോഗികവും ആയ ഒരു മാര്‍ഗം കണ്ടെത്തണം.

       നമ്മുടെ മേല്‍ത്തട്ടിലുള്ള ഓഫീസര്‍മാര്‍ വളരെ കഴിവുള്ളവരും പ്രായോഗിക പരിചയമുള്ളവരുമാണ്. മുകളില്‍ പറഞ്ഞതിനേക്കാള്‍ വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ അവരുടെ മനസ്സിലും ഉണ്ടാകും. പക്ഷെ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനോ നടിപ്പിലാക്കാനോ അവര്‍ ശ്രമിക്കുന്നില്ല. അവര്‍ക്ക് എങ്ങനെങ്കിലും എന്തെങ്കിലും റിപ്പോര്‍ട്ട് കിട്ടിയാല്‍ മതി. താഴെത്തട്ടിലുള്ള ജീവനക്കാരുടെ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ അറിയാന്‍ ശ്രമിക്കുന്നില്ല. ശ്രമിച്ചിരുന്നെങ്കില്‍  നമ്മുടെ വകുപ്പിനും സര്‍വേകള്‍ക്കും ഈ ഗതികേട് വരില്ലായിരുന്നു.

( കൂടുതല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും Comment ആയി അറിയിക്കണമെന്ന് അപേക്ഷിക്കുന്നു).



1 comment:

  1. There is no use in continuing EARAS in its present form as it serves nill effect to farmers, government and even the employees of E&S department

    ReplyDelete

Previous Page Next Page Home