കാര്‍ഷിക സര്‍വേയ്ക്ക്‌ പ്രതിഫലമില്ല.

     ഒന്‍പതാമത് കാര്‍ഷിക സര്‍വേ ഇന്ത്യയില്‍ നടന്നു വരുന്നു. കേരളത്തില്‍ ഈ സര്‍വേ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തുന്നത്. ഓരോ പഞ്ചായത്തിലും തിരഞ്ഞെടുത്ത വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഇന്യുമറേറ്റ്‌ ചെയ്യുന്നതാണ് ഈ സര്‍വേ.

     സെന്‍സസിനും മറ്റു സര്‍വേകള്‍ക്കും സ്വകാര്യ സര്‍വേകള്‍ക്കും മാന്യമായ പ്രതിഫലം നല്‍കുമ്പോള്‍ ഇതിന്‍റെ പ്രതിഫലം വളരെ തുച്ഛമാണ്. ഒരു വീടിനു 8 രൂപ വീതം നല്‍കാമെന്നും പറ്റുമെങ്കില്‍ അത് 10 രൂപ ആക്കി നല്‍കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് മേലുദ്യോഗസ്ഥര്‍ ആദ്യം നല്‍കിയത്. എന്നാല്‍
ഇപ്പോള്‍ 3.50 രൂപ മാത്രമേ ഉള്ളൂ എന്നാണ് പറയുന്നത്.



     ഇത് ഇന്‍വസ്റ്റിഗേറ്റര്‍മാരുടെ ആത്മവിശ്വാസം നശിപ്പിക്കാനും കൂടുതല്‍ സര്‍വേകള്‍ വകുപ്പ് ഏറ്റെടുക്കാതിരിക്കാനുമുള്ള നിഗൂഢ താല്‍പ്പര്യത്തിന്‍റെ പ്രതിഭലനമാണ്.


     രണ്ടാം ഘട്ട ജോലികള്‍ തുടങ്ങിയ പലരും ഇപ്പോള്‍ അത് നിര്‍ത്തി  വച്ചിരിക്കുകയാണ്. പ്രതിഫലം ഏത്രയെന്നു അറിഞ്ഞിട്ടു മതി ബാക്കിയുള്ള ജോലികള്‍ എന്നാണ് ജീവനക്കാരുടെ നിലപാട്. 3.50 രൂപ മാത്രമേ ഉള്ളുയെങ്കില്‍ പ്രതിഫലം ഇല്ലാതെ തന്നെ ജോലികള്‍ തീര്‍ക്കാന്‍ ജീവനക്കാര്‍ തയ്യാറാണ്.

No comments:

Post a Comment

Previous Page Next Page Home