നമ്മുടെ ഓഫീസുകളിലെ കമ്പ്യൂട്ടറുകളും അതിലെ ഡേറ്റകളും എത്രമാത്രം സുരക്ഷിതമാണെന്നറിയാമല്ലൊ. കമ്പ്യൂട്ടറിന് കേടുപറ്റിയും മറ്റു പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഡേറ്റകള്‍ നഷ്ടപ്പെടുന്നത് പതിവാണ്. ഇതിനു പരിഹാരമായി ഡേറ്റകള്‍ CD യിലാക്കി സൂക്ഷിച്ചു വയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
മറ്റൊരു പരിഹാരമാണ് "ക്ലൌഡ് സ്റ്റോറേജ്" അല്ലെങ്കില്‍ "ഓണ്‍ ലൈന്‍ സ്റ്റോറേജ്". അതായത് നമ്മുടെ ഡേറ്റകളും ഫയലുകളും മറ്റും നെറ്റിലുള്ള ഏതോ ഒരു സെര്‍വറില്‍ സൂക്ഷിച്ച് വയ്ക്കുന്നു. പിന്നീട് അത് നമ്മള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെനിന്ന് വേണമെങ്കിലും തിരിച്ചെടുക്കാനും പുതിയവ ചേര്‍ക്കാനും സാധിക്കുന്നു. നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട.
ക്ലൌഡ് സ്റ്റോറേജിനായി ഒരുപാട് സൈറ്റുകള്‍ നിലവിലുണ്ട്. എങ്കിലും ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരെണ്ണമാണ് "DROPBOX". ഇതില്‍ 2 GB സ്ഥലം ഫ്രീയായി നല്‍കുന്നുമുണ്ട്. ഡ്രോപ്പ്ബോക്സിന്‍റെ "Desktop Application" ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വളരെ എളുപ്പത്തില്‍ ഫയലുകള്‍ നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനും തിരിച്ചെടുക്കാനും സാധിക്കുന്നു.
ഇതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ കൊടുക്കുന്നു.
2. First name, Last name, ഏതെങ്കിലും ഒരു Email ID, പുതിയ ഒരു Password എന്നിവ കൊടുത്ത് "I agree to Dropbox Term" ല്‍ ടിക്ക് ചെയ്തിട്ട് "create account" എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഇപ്പോള്‍ Automatic ആയി ഡ്രോപ്പ്ബോക്സിന്‍റെ Desktop Application ഡൌണ്‍ലോഡ് ആകും. ഇല്ലെങ്കില്‍ "restart the download" എന്നതില്‍ ക്ലിക്ക് ചെയ്യുക.
4. അടുത്തതായി ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (അപ്പോള്‍ Email ID യും Password ഉം വീണ്ടും കൊടുക്കണം )
Installation പൂര്‍ത്തിയായിക്കഴിയുമ്പോള്‍ My Documents ല്‍ "Dropbox" എന്നൊരു ഫോള്‍ഡര്‍ create ചെയ്യും. ഈ ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുന്ന ഫയലുകള്‍ നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഇല്ലാത്ത സമയത്തും ഫയലുകള്‍ പേസ്റ്റ് ചെയ്യാവുന്നതാണ്. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വരുമ്പോള്‍ അത് ആട്ടോമാറ്റിക്കായി നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും.
ഇതേ ഫയലുകള്‍ മറ്റൊരു കമ്പ്യൂട്ടറില്‍ കിട്ടണമെന്നുണ്ടെങ്കില്‍ ഡ്രോപ്പ്ബോക്സിന്‍റെ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍ നേരത്തെ പറഞ്ഞ രീതിയില്‍ ആ കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ട് ഇതേ യൂസര്‍നെയിമും പാസ്‌വേഡും കൊടുത്താല്‍ മതി. അപ്പോള്‍ ഒരു കമ്പ്യൂട്ടറിന്‍റെ ഡ്രോപ്പ്ബോക്സ് ഫോള്‍ഡറില്‍ വരുത്തുന്ന മാറ്റങ്ങള്‍ മറ്റേ കമ്പ്യൂട്ടറിലും വരുന്നതായിരിക്കും.
ആവശ്യമില്ലാത്ത ഫയലുകള്‍ ഒഴിവാക്കിയും പുതിയവ കൂട്ടിച്ചേര്‍ത്തും ഇടയ്ക്കിടെ ഡ്രോപ്പ്ബോക്സ് ഫോള്‍ഡര്‍ അപ്‌ഡേറ്റ് ചെയ്താല്‍ 2 GB എന്ന ഫ്രീ അക്കൗണ്ട് തന്നെ മതിയാകും നമ്മുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍.
ഡ്രോപ്പ്ബോക്സിന്‍റെ വെബ്‌സൈറ്റിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡ്രോപ്പ്ബോക്സിന്‍റെ ഹെല്‍പ്പ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment