അഡ്ഹോക്ക് സര്‍വേ - ചില നിര്‍ദ്ദേശങ്ങള്‍

     എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അതിന്‍റെ ദൈനംദിന ജോലികള്‍ക്ക് പുറമെ അനവധി  അഡ്ഹോക്ക് സര്‍വേകളും ഏറ്റെടുക്കാറുണ്ട്. വകുപ്പിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സര്‍വേകളെ പരിപൂര്‍ണ വിജയത്തിലും എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തരം സര്‍വേകള്‍ ഏറ്റെടുത്തു നടത്തുമ്പോള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.


  1)ഷെഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ അവ ലളിതമാക്കുന്നതോടൊപ്പം ചോദ്യങ്ങളുടെ ബാഹുല്യം കുറയ്ക്കുകയും അവ തമ്മില്‍ പരസ്പരം
ബന്ധപ്പെട്ട നിലയില്‍ ആയിരിക്കുകയും വേണം.



         2) സര്‍വേ തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വ്യക്തമായി തീരുമാനിക്കുകയും ട്രെയിനിങ്ങുകള്‍, ഷെഡ്യൂള്‍ വിതരണം, അനുബന്ധ സാധനങ്ങളുടെ വിതരണം എന്നിവ സര്‍വേ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീര്‍ക്കുകയും ചെയ്യണം. ഇക്കഴിഞ്ഞ കാര്‍ഷിക സര്‍വേ, BSVLD സര്‍വേ, പ്രവാസി സര്‍വേ എന്നിവയ്ക്ക് ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു.



       3) സര്‍വേയുടെ പ്രതിഫലം - സര്‍വേ ചെയ്യുന്നതിനെടുക്കുന്ന സമയം, ജോലിയുടെ തീവ്രത എന്നിവയ്ക്ക് അനുസരിച്ച് സര്‍വേ തുടങ്ങുന്നതിനു മുന്‍പ് തന്നെ പ്രതിഫലം നിശ്ചയിക്കുകയും അത് താഴെ തട്ടുവരെ ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. സര്‍വേ തുടങ്ങുമ്പോള്‍ അവതരിപ്പിക്കുന്ന പ്രതിഫല നിരക്കല്ല പലപ്പോഴും സര്‍വേ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ എക്കണോമിക്സ് സര്‍വേ, പ്രവാസി സര്‍വേ, കാര്‍ഷിക സര്‍വേ എന്നിവ ഇത്തരത്തില്‍ പ്രതിഭലത്തിന്‍റെ കാര്യത്തില്‍ അസ്ഥിരത പുലര്‍ത്തിയ സര്‍വേകളാണ്‌..... 

     ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെപ്പറ്റി നടത്തിയ NPI സര്‍വേയ്ക്ക്‌ നാമമാത്രമായ പ്രതിഫലം വിതരണം ചെയ്ത ശേഷം വീണ്ടും തുക അനുവദിച്ചു. ഇത്തരം സംഭവങ്ങള്‍ സര്‍വേ നടത്തിപ്പിന്‍റെ സാമ്പത്തിക മേഖലകളെ സംശയത്തി ന്‍റെ നിഴലിലാക്കുന്നു.

      4) സര്‍വേകളെ നിശ്ചിത ഘട്ടങ്ങളായി  തരം തിരിച്ചു ഓരോ ഘട്ടത്തിലും സമ്പൂര്‍ണ്ണ പരിശോധനയും  അവലോകനവും നടത്തുകയാണെങ്കില്‍ സര്‍വേയുടെ അവസാന സമയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കഴിക്കാം.


     5) സര്‍വേകള്‍ക്ക് വേണ്ടി പുറത്ത് നിന്ന് ഇന്യുമറേറ്റര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് താലൂക്ക് ഓഫീസുകളുടെ നിയന്ത്രണത്തില്‍ ആക്കണം. ഇതുമൂലം ഇന്യുമറേറ്ററുടെ നിയന്ത്രണം, ഷെഡ്യൂള്‍ പരിശോധന തുടങ്ങിയവ എളുപ്പത്തില്‍ ആക്കുവാന്‍ സാധിക്കും.


      വകുപ്പ് അധ്യക്ഷനും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്താല്‍ നിലവിലുള്ളതിനേക്കാള്‍ കൃത്യതയുള്ള ഒരു റിസള്‍ട്ട് ഉണ്ടാക്കുവാന്‍ കഴിയും.

No comments:

Post a Comment

Previous Page Next Page Home