കാറ്റഗറി നമ്പര്‍ : 208/2013, ഗസറ്റ് തീയതി: 31/7/2013 പ്രകാരം PSC റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നാല് വേക്കന്‍സിക്കായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവസാന തീയതി 4/9/2013 ആയിരുന്നു. ഇതിലെ വിജ്ഞാപനത്തില്‍ യോഗ്യത തെറ്റായി വന്ന കാര്യം "ecostatt" ബ്ലോഗില്‍ ഒക്ടോബര്‍ മാസത്തില്‍ പരാതിയായി എഴിതിയിരുന്നു (RO പ്രോമോഷനിലും ചിറ്റമ്മനയം ...).
ഡി.എ. 10% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി
സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍ , എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍ , സ്റ്റാഫുകള്‍ , സ്വകാര്യ കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2013 ജൂലൈ മുതല്‍ ഡി എ നിരക്കില്‍ 10% വര്‍ദ്ധനവ് അനുവദിച്ചു ഉത്തരവായി (G.O(P) No. 630/2013/Fin. Dated: 23/12/2013). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 63% ആകും.
Director General ഉം Director(SDP), Director(SDRT) ഉം വരുന്നു ...
എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ Director General, Director(SDP), Director(SDRT), Additional Director എന്നിങ്ങനെ പുതുതായി 3 പോസ്റ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
Anomaly Rectification Order അനുസരിച്ച് ശമ്പളം തിട്ടപ്പെടുത്താത്തവര്‍ക്കായി ...
2009 ലെ ശമ്പള പരിഷ്കരണത്തിന്‍റെ അപാകതകള്‍ പരിഹരിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് -II , സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ / റിസര്‍ച്ച് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ക്ക് G.O (M.S) No. 487/2012/ (111) / Fin Dated: 5/9/2012 പ്രകാരം പുതിയ ശമ്പള സ്കെയില്‍ അനുവദിച്ച് ഉത്തരവായിരുന്നു. എന്നാല്‍ ടി തസ്തികയില്‍ തുടരുന്ന പല ജീവനക്കാര്‍ക്കും ശമ്പളം തിട്ടപ്പെടുത്തി നോക്കുമ്പോള്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുകയില്ല. ഇവര്‍ പുതിയ സ്കെയില്‍ ഓഫ് പേയില്‍ ഓപ്ഷന്‍ കൊടുത്ത് ശമ്പളം തിട്ടപ്പെടുത്തിയിട്ടുമില്ല. അങ്ങനെയുള്ളവര്‍ക്ക് സര്‍വ്വീസ് ബുക്കിലും മറ്റ് രേഖകളിലും പഴയ സ്കെയില്‍ ഓഫ് പേ തന്നെയായിരിക്കും ഉള്ളത്. പുതിയ പേ റിവിഷനില്‍ ശമ്പളം തിട്ടപ്പെടുത്തുമ്പോള്‍ ഇത് ഒരു പ്രശ്നമാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുകയില്ലെങ്കിലും പുതിയ ഗവ. ഉത്തരവ് അനുസരിച്ച് (G.O (M.S) No. 487/2012/ (111) / Fin Dated: 5/9/2012) ഓപ്ഷന്‍ സമര്‍പ്പിച്ച് ശമ്പളം തിട്ടപ്പെടുത്തി ടി വിവരം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തിയെന്ന് ടി തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാവരും അടിയന്തിരമായി ഉറപ്പ് വരുത്തേണ്ടതാണ്.
വരൂ ഇന്‍കംടാക്സ് കണക്കാക്കാം ...
2013 - 14 സാമ്പത്തിക വര്‍ഷം കഴിയാറായി വരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കംടാക്സ് അതാത് മാസം അടയ്ക്കാത്തവര്‍ ഇനിയെങ്കിലും അടച്ചു തുടങ്ങിയില്ലെങ്കില്‍ 2014 ഫെബ്രുവരിയില്‍ എല്ലാംകൂടി ഒരുമിച്ച് അടയ്ക്കേണ്ടിവരും. അത് നിയമ വിരുദ്ധവുമാണ്.
ഇന്‍കംടാക്സ് കണക്കാക്കുന്ന വിധം, ഇന്‍കംടാക്സിന്‍റെ താരിഫ് , ഇന്‍കംടാക്സ് കണക്കാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Departmental Test ന് വേണ്ടി ഒരു Software
"Departmental Test" പരീക്ഷയ്ക്ക് വേണ്ടിയുള്ള മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്. KSR, Introduction എന്നിവയ്ക്ക് 5 ഉം KTC, KFC, MOP എന്നിവയ്ക്ക് 3 ഉം Model Test കള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ Model Test ലും 100 ചോദ്യങ്ങള്‍ വീതം ഉണ്ട്.
പ്രൊമോഷനുകള്‍ നടത്താത്തതിനെതിരെ പ്രതിഷേധം ശക്തം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 ന് Economics & Statistics Directorate ല്‍ ജീവനക്കാരുടെ ഒരു പ്രതിഷേധ പ്രകടനം നടന്നു. വകുപ്പില്‍ യഥാസമയം പ്രൊമോഷനുകള്‍ നടത്താത്തതിന് എതിരെയായിരുന്നു പ്രകടനം. വകുപ്പിന്‍റെ Website പരിശോധിച്ചാല്‍ കഴിഞ്ഞ 5 മാസക്കാലമായി ഒരു തസ്തികകളിലേക്കും പ്രൊമോഷനുകള്‍ നടക്കുന്നില്ലെന്ന് കാണാം. 25 ല്‍ പരം ഗസറ്റഡ് തസ്തികകള്‍ക്കും ഒഴിവ് നികത്താന്‍ DPC കൂടുന്നതിന് കഴിഞ്ഞ ആറു മാസമായി കഴിഞ്ഞിട്ടില്ല. ഏതോ ഒരു വ്യക്തിയുടെ CR (Confidential Report) ശരിയാക്കാന്‍ കഴിയാത്തത് മാത്രമാണത്രേ ഇതിന് കാരണം. ഇതിനെത്തുടര്‍ന്ന് Non-Gazetted പോസ്റ്റുകളിലേക്കും ധാരാളം ഒഴിവുകള്‍ നിലനില്‍ക്കുന്നു.
RO പ്രോമോഷനിലും ചിറ്റമ്മനയം
RO Promotion നടത്തുന്നില്ല
By transfer വഴി RO തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നടത്തുന്നില്ലെന്ന് പരാതി. 20 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള RA തസ്തികയില്‍ ജോലി ചെയ്യുന്ന Post Graduate ബിരുദധാരികള്‍ക്ക് അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റമാണ് നല്‍കാതിരിക്കുന്നത്. നിരവധി ഒഴിവുകള്‍ ആറു മാസത്തിന് മുകളില്‍ ഉണ്ടായിട്ടും ഇത് PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ട് അനങ്ങാതിരിക്കുകയാണ്. PSC ലിസ്റ്റ് ഇപ്പോള്‍ നിലവിലില്ല. ഇത് ഏല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. PSC അപേക്ഷ ക്ഷണിച്ചിട്ടേയുള്ളു. പരീക്ഷ നടത്തി ലിസ്റ്റാവുന്നതിന് വളരെ കാലതാമസം എടുക്കും. മുന്‍പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക Promotion നടത്തുന്ന കീഴ്വഴക്കം ഉണ്ടായിരുന്നു. PSC ലിസ്റ്റ് വരുമ്പോള്‍ പിന്നീടുണ്ടാകുന്ന By Promotion ഒഴിവുകള്‍ Direct Recruitment ല്‍ മാറ്റിക്കൊടുക്കുമായിരുന്നു. RA തസ്തികയില്‍ RO Post ലേക്ക് യോഗ്യതയുള്ള നിരവധിപേര്‍ ഉണ്ടായിട്ടും
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങിയ വകയില്‍ വന്‍ അഴിമതി.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ
ഡയറക്ടറേറ്റിലും എല്ലാ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍
ഓഫീസുകളിലും വിതരണം ചെയ്യ്ത കമ്പ്യൂട്ടറുകളില്‍ ഡി വി ഡി റൈറ്ററിനു പകരം ഡി വി ഡി
റോം ഡ്രൈവുകള്‍ മാത്രം. രണ്ടിനും ഏകദേശം ഒരേ വിലയാണെന്നിരിക്കെ ഓഫീസുകള്‍ക്ക്
നിരന്തരം ഉപയോഗമുള്ള ഡി വി ഡി റൈറ്റര്‍ മാറ്റി പകരം ഡി വി ഡി റോം ഡ്രൈവുകള്‍ ഉള്‍പ്പെടുത്തിയത്
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഫോണും ഇന്റര്‍നെറ്റും ചത്തു
എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഫോണും ഇന്റര്‍നെറ്റും ചത്തു (കൊന്നു?). ചരമ വിവരം യഥാസമയം അറിയിക്കാന്‍ വിട്ടുപോയതില്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.
13/6/2013 വ്യാഴാഴ്ച രാവിലെ മുതലാണ് മിക്ക ജില്ലാ താലൂക്ക് ഓഫീസുകളിലെയും ഫോണും ഇന്റര്‍നെറ്റും നിശ്ചലമായത്. ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സില്‍ ജോലിത്തിരക്ക് കാരണം
DA 8% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി
സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍, എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍, സ്റ്റാഫുകള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള്‍, കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2013 ജനുവരി മുതല്‍ ഡി എ നിരക്കില്‍ 8% വര്‍ദ്ധനവ് അനുവദിച്ചു
Staff Details - Software
എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജില്ലാ താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സൂക്ഷിച്ച് വയ്ക്കാന്‍ വേണ്ടി ഇതാ ഒരു സോഫ്റ്റ്‌വെയര്‍
"ecostatt blog" ടീമിന്‍റെ ഒരു പുതിയ സംരംഭമാണ് Staff Details എന്ന ഈ സോഫ്റ്റ്‌വെയര്‍ . ഇത് Zip ഫയലായി ചുവടെ കൊടുത്തിട്ടുണ്ട് . അത് Download ചെയ്ത ശേഷം Extract ചെയ്യുക.
ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍
ഇന്‍കംടാക്സ് കണക്കാക്കാം ...
2012 - 13 സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കംടാക്സ് കണക്കാക്കി 2013 ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ കൂടെ അടയ്ക്കണമല്ലൊ. ഇന്‍കംടാക്സ് കണക്കാക്കുന്ന വിധം, ഇന്‍കംടാക്സിന്‍റെ താരിഫ് , ഇന്‍കംടാക്സ് കണക്കാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.