കാറ്റഗറി നമ്പര്‍ : 208/2013, ഗസറ്റ് തീയതി: 31/7/2013 പ്രകാരം PSC റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നാല് വേക്കന്‍സിക്കായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവസാന തീയതി 4/9/2013 ആയിരുന്നു. ഇതിലെ വിജ്ഞാപനത്തില്‍ യോഗ്യത തെറ്റായി വന്ന കാര്യം "ecostatt" ബ്ലോഗില്‍ ഒക്ടോബര്‍ മാസത്തില്‍ പരാതിയായി എഴിതിയിരുന്നു (RO പ്രോമോഷനിലും ചിറ്റമ്മനയം ...).
ഇത് ശ്രദ്ധയില്‍പ്പെട്ട PSC, 22/10/2013 ല്‍ No:GR.II A (3) 48822/05/GW, തിരുവനന്തപുരം - ഓര്‍ഡര്‍ പ്രകാരം തിരുത്തല്‍ വിജ്ഞാപനം കൊടുത്തിരുന്നു. എന്നാല്‍ തെറ്റായ യോഗ്യതാ വിജ്ഞാപനത്തിന്‍റെ പേരില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം കൊടുത്തിട്ടില്ല. കുറ്റസമ്മതം നടത്തുന്ന PSC അധികാരികള്‍ അതിന് പ്രായശ്ചിത്തമായി തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാന്‍ തീയതി നീട്ടി അവസരം നല്‍കണം.
Delayed clarification denied opportunity to job seekers.
ReplyDelete