സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഫോണും ഇന്റര്‍നെറ്റും ചത്തു


     എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഫോണും ഇന്റര്‍നെറ്റും ചത്തു (കൊന്നു?). ചരമ വിവരം യഥാസമയം അറിയിക്കാന്‍ വിട്ടുപോയതില്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.

     13/6/2013 വ്യാഴാഴ്ച രാവിലെ മുതലാണ്‌ മിക്ക ജില്ലാ താലൂക്ക്‌ ഓഫീസുകളിലെയും ഫോണും ഇന്റര്‍നെറ്റും നിശ്ചലമായത്. ഡയറക്ടറേറ്റ്‌ ഓഫ് എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സില്‍ ജോലിത്തിരക്ക് കാരണം
BSNL ന്‍റെ ഓഫീസില്‍ ബില്ല് അടയ്ക്കാന്‍ മറന്നുപോയി. NORKA യ്ക്ക് വേണ്ടിയുള്ള പ്രവാസി സര്‍വേയുടെ ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രി നടക്കുന്ന സമയത്താണ് ഈ കാര്യക്ഷമമായ പ്രവര്‍ത്തനമെന്ന് ഓര്‍ക്കണം.

     ഡയറക്ടറേറ്റില്‍ തിരക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു വര്‍ഷത്തേക്കുള്ള തുക അടച്ചിരുന്നതാണ്. തിരക്ക് കാരണം ഒരു വര്‍ഷം കഴിഞ്ഞ് പോയത് അറിഞ്ഞില്ല. ഇനി എത്ര രൂപ അടയ്ക്കണമെന്ന് അറിയുകയുമില്ല. എന്തായാലും യഥാര്‍ത്ഥത്തില്‍ അടയ്ക്കേണ്ട തുകയുടെ ഇരട്ടിയിലധികം അടയ്ക്കേണ്ടിവരും. ഈ തുക എവിടുന്ന് കണ്ടെത്തും. ഏതെങ്കിലും സര്‍വേയുടെ കാശ് എടുത്ത് അടയ്ക്കുമായിരിക്കും. അപ്പോള്‍ സര്‍വെയോ ? അത് ഇനിയും വരില്ലേ ?

    എന്തായാലും എല്ലാ ഓഫീസുകളില്‍ നിന്നും BSNL ന്‍റെ ഓഫീസിലേക്ക് ഒരു സങ്കട ഹര്‍ജി കൊടുക്കുന്നത് നല്ലതായിരിക്കും.

No comments:

Post a Comment

Previous Page Next Page Home