ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 ന് Economics & Statistics Directorate ല്‍ ജീവനക്കാരുടെ ഒരു പ്രതിഷേധ പ്രകടനം നടന്നു. വകുപ്പില്‍ യഥാസമയം പ്രൊമോഷനുകള്‍ നടത്താത്തതിന് എതിരെയായിരുന്നു പ്രകടനം. വകുപ്പിന്‍റെ Website പരിശോധിച്ചാല്‍ കഴിഞ്ഞ 5 മാസക്കാലമായി ഒരു തസ്തികകളിലേക്കും പ്രൊമോഷനുകള്‍ നടക്കുന്നില്ലെന്ന് കാണാം. 25 ല്‍ പരം ഗസറ്റഡ് തസ്തികകള്‍ക്കും ഒഴിവ് നികത്താന്‍ DPC കൂടുന്നതിന് കഴിഞ്ഞ ആറു മാസമായി കഴിഞ്ഞിട്ടില്ല. ഏതോ ഒരു വ്യക്തിയുടെ CR (Confidential Report) ശരിയാക്കാന്‍ കഴിയാത്തത് മാത്രമാണത്രേ ഇതിന് കാരണം. ഇതിനെത്തുടര്‍ന്ന് Non-Gazetted പോസ്റ്റുകളിലേക്കും ധാരാളം ഒഴിവുകള്‍ നിലനില്‍ക്കുന്നു.
എന്നാല്‍ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രം മറ്റു കാര്യങ്ങള്‍ക്ക് (Probation Declaration ഉള്‍പ്പെടെ) ഉത്തരവുകള്‍ ഇറങ്ങുന്നതായും കാണാം. പല വകുപ്പുകളിലും Statistics ന്‍റെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഇത് ക്രമേണ സ്റ്റാറ്റിസ്റ്റിക്സിന്റെ സ്റ്റാഫ് ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കും എന്ന വിചാരം മറ്റു വകുപ്പുകളില്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. Economics & Statistics Directorate സ്ഥിതിചെയ്യുന്ന വികാസ് ഭവനില്‍ത്തന്നെ Statistical Assistant Gr.II ന്‍റെ 5 ല്‍ അധികം തസ്തികകള്‍ വീതം രണ്ട് വകുപ്പുകളില്‍ ഒഴിഞ്ഞ് കിടക്കുന്നു.
Statistical Programme കള്‍ Strengthening നടത്താന്‍ കോടികള്‍ ചിലവാക്കുമ്പോള്‍ വകുപ്പ് മൊത്തത്തില്‍ ചിതലരിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ കാണാതിരുന്നുകൂടാ. ഇത് നമ്മളെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. സംഘടനകള്‍ ഇടതുപക്ഷമോ വലതുപക്ഷമോ ഏതോ ആകട്ടെ ജീവനക്കാരന്‍റെ പക്ഷത്ത് നിന്ന് ചിന്തിച്ചില്ലെങ്കില്‍ നമ്മള്‍ ഇരിക്കുന്ന കൊമ്പ് നാം തന്നെ മുറിക്കുന്നതിന് തുല്യമായിരിക്കും.
വകുപ്പിന്‍റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരന്‍റെ ആത്മാഭിമാനം ഉയര്‍ത്താന്‍ വേണ്ടി, എല്ലാറ്റിലുമുപരി കഴിക്കുന്ന ചോറിനോട് കൂറ് കാണിക്കുവാന്‍ വേണ്ടി നിയമനങ്ങളും പ്രോമോഷനുകളും വേഗത്തില്‍ നടത്തണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment