ഡെപ്യുട്ടേഷന്‍ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു.

          SC/ST, Rural Development തുടങ്ങിയ വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരുടെ ചില പോസ്റ്റുകള്‍ (സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ്, റിസര്‍ച്ച് അസിസ്റ്റന്‍റ് പോസ്റ്റുകള്‍) നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ പോസ്റ്റുകള്‍ റഗുലര്‍ പോസ്റ്റുകളല്ല, മറിച്ച് ഡെപ്യുട്ടേഷന്‍ പോസ്റ്റുകളാണ് എന്നതാണ് ഇവ ഒഴിഞ്ഞുകിടക്കാനുള്ള കാരണം. ഏകദേശം 44 ഓളം വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരെ വ്യത്യസ്ത പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. കഴിവതും അവിടങ്ങളില്‍ ഒഴിവുകള്‍ നികത്തപ്പെടുകയും ചെയ്യുന്നുണ്ട്.


          എന്നാല്‍ ഡെപ്യുട്ടേഷന്‍ പോസ്റ്റുകളിലേക്ക് ജീവനക്കാരന്‍ നിയമനത്തിന് വേണ്ടി താല്‍പര്യപ്പെടുന്നില്ല. കാരണം ഈ പോസ്റ്റുകളില്‍ ഡെപ്യുട്ടേഷനുള്ള നടപടിക്രമം പ്രയാസകരമാണ്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് വകുപ്പിന്‍റെ NOC വാങ്ങി സര്‍ക്കാര്‍ ഉത്തരവിന്‍റെ സഹായത്തോടെ നിയമനം കിട്ടിയാലോ അതും ഒരു വര്‍ഷത്തേക്ക് മാത്രം. വീണ്ടും ഈ പ്രക്രിയ തുടങ്ങിയാല്‍ മാത്രമേ തുടര്‍ന്നും ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ കഴിയൂ. ഇതിലുപരി ഡെപ്യുട്ടേഷന്‍ തസ്തികയിലുണ്ടാകുന്ന മറ്റ് സര്‍വീസ്‌ പ്രശ്നങ്ങളും.

          ഈ സാഹചര്യത്തില്‍ ഇത്രയും കഷ്ടപ്പെട്ട് എന്തിന് ഡെപ്യുട്ടേഷന് പോകണം എന്ന ചിന്താഗതി ജീവനക്കാര്‍ക്കുണ്ടാകുന്നു. ഈ പോസ്റ്റുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുന്നു. ഇത് കാലക്രമേണ ഈ തസ്തിക ഇല്ലാതാകാന്‍ കാരണമാകില്ലേ. എന്തെങ്കിലും അടിയന്തിയര നടപടികള്‍ സ്വീകരിക്കേണ്ടതല്ലേ. ഏതെങ്കിലും ഒരു പരിഹാര മാര്‍ഗം നമ്മള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

         ഇങ്ങനെ കുറച്ച് തസ്തികകള്‍ക്ക് മാത്രം ഡെപ്യുട്ടേഷന്‍ എന്തിന്. ഈ തസ്തികയുടെ നിയമനം വകുപ്പ്‌ നേരിട്ട് നടത്തുന്നതല്ലേ നല്ലത്. ദയവായി നിങ്ങളുടെ അഭിപ്രായം, പരിഹാര മാര്‍ഗം, ഗുണദോഷങ്ങള്‍ എന്നിവ ഇതില്‍ പോസ്റ്റ് ചെയ്യുക.

4 comments:

 1. Research Assistant post in the SC Devt. Dist. Office , TRIVANDRUM remains vaccant since 2005 April . ie from more than 9 years !!!!

  ReplyDelete
 2. Research Assistant post in the SC Devt. Dist. Office , TRIVANDRUM remains vaccant since 2005 April . ie from more than 9 years !!!!

  ReplyDelete
 3. Not filled the RA post in the SC Devt. District , Trivandrum so far.

  ReplyDelete
 4. Research Assistant post in the SC Devt. Dist. Office , kasargod remains vaccant since 2016 september .

  ReplyDelete

Previous Page Next Page Home