പരിശീലന വിപ്ലവം

          വിപ്ലവം പല നാടുകളിലും സമൂഹങ്ങളിലും ജനമനസുകളിലും നടന്നിട്ടുണ്ട്. ആധുനിക യുഗത്തില്‍ അത് ചില സര്‍ക്കാര്‍ വകുപ്പുകളിലും നടക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലും നടക്കുന്നു വിപ്ലവം - KSSSP. ഡയറക്ടര്‍മാര്‍ - 3, ജില്ലകള്‍ തോറും ജോയിന്‍റ് ഡയറക്ടര്‍മാര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, താലൂക്ക്‌ തോറും റിസര്‍ച്ച് ഓഫീസര്‍മാര്‍ ... നടക്കട്ടെ. പാവപ്പെട്ട കീഴുദ്യോഗസ്ഥന്‍മാരെ എന്തിന് പീഡിപ്പിക്കുന്നു?


          അവരെ വിപ്ലവാത്മകമായി പരിശീലിപ്പിക്കുന്നു. അല്ലെങ്കില്‍  പരിശീലിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കാരണം പണം. ലക്ഷക്കണക്കിന് പണം വന്നു ചേരുന്നു - "കുരങ്ങന്‍റെ കൈയ്യില്‍ കിട്ടിയ പൂമാല പോലെ". പരിശീലനത്തിനായി ശീതീകരിച്ച സ്വന്തം ഹാള്‍, കൂടാതെ നക്ഷത്ര നിലവാരമുള്ള ഹാളുകള്‍ വാടകയ്ക്കും - "എവിടെക്കെയോ എന്തോ ചീഞ്ഞുനാറുന്നു". അതെന്തുമാകട്ടെ പാവപ്പെട്ട പരിശീലനാര്‍ഥി എന്ത് പിഴച്ചു. അവരെ ഇങ്ങനെ ശിക്ഷിക്കണോ?

          EARAS കൂടാതെ സമയബന്ധിതമായി തീര്‍ക്കേണ്ട നിരവധി സര്‍വേ ജോലികള്‍ കൊണ്ട് വീര്‍പ്പ് മുട്ടുന്ന പാവം ഇന്‍വെസ്റ്റിഗേറ്റര്‍മാരെ പരിശീലനം എന്ന പേരില്‍ ദിവസങ്ങളോളം പീഡിപ്പിക്കുന്നതെന്തിന്. ദീര്‍ഘദൂരം യാത്ര ചെയ്ത് എന്തങ്കിലും പഠിക്കാം എന്ന് കരുതി വന്നിരിക്കുന്നവരുടെ മുന്‍പില്‍ ഡയറക്ടര്‍ മുതലുള്ള മേലാളമ്മാര്‍ വന്ന് "വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്" എന്ന നിലയില്‍ എന്തക്കയോ പറയുന്നു (IMG യില്‍ നിന്ന് വന്നവര്‍ വ്യത്യസ്തം). എന്താണിത്? എന്ത് ഫലം? ഇത്ര ലാഘവത്തോടെ പരിശീലന പരിപാടികള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മറ്റൊരു വകുപ്പിലും കാണില്ല. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ "ആഴവും പരപ്പും" എന്തെന്ന് അവര്‍ക്കറിയില്ല. റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും നോക്കി വായിക്കാനാണെങ്കില്‍ പ്രത്യേക ക്ലാസുകള്‍ എന്തിന്? അവയുടെ പകര്‍പ്പുകള്‍ വിതരണം ചെയ്‌താല്‍ പോരെ.

           ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് വകുപ്പിലെ ഭൂരിഭാഗം ഇന്‍വെസ്റ്റിഗേറ്റര്‍മാരും എന്നത് മറക്കരുത്. അതോ "മരമെണ്ണികള്‍ക്ക്‌ ഇത്രയൊക്കെ മതി" എന്നാണോ? ഇനിയെങ്കിലും അധികാരികള്‍ പുനര്‍ ചിന്തയ്ക്ക് തയ്യാറാകണം... ഈ പ്രഹസനം നിര്‍ത്തണം...No comments:

Post a Comment

Previous Page Next Page Home