Departmental Test Online Model Test for All Tests

           30 വകുപ്പുകളിലായി കേരള PSC നടത്തുന്ന 80 ഓളം വകുപ്പുതല പരീക്ഷകളുടെ Online മോഡല്‍ പരീക്ഷകള്‍ ecostatt.com ലഭ്യമാണ്. ഈ പരീക്ഷകള്‍ ഓരോന്നും സമയബന്ധിതമായി പരിശീലിച്ചാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ Departmental Test നേടിയെടുക്കാന്‍ സാധിക്കും. 


          എല്ലാവര്‍ക്കും പൊതുവായ ഓരോ പരീക്ഷയ്ക്കും 1000 ചോദ്യങ്ങള്‍ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോഗിന്‍ ചെയ്തും അല്ലാതെയും ഈ പരീക്ഷകളെല്ലാം പരിശീലിക്കാം. എന്നാല്‍ ലോഗിന്‍ ചെയ്ത ശേഷം ഉപയോഗിച്ചാല്‍ ചെയ്ത ടെസ്റ്റ്കളെല്ലാം സേവ് ചെയ്ത് വയ്ക്കും. കൂടാതെ അതിന്‍റെ മാര്‍ക്കും കാണിക്കും. ആവശ്യമുള്ള പരീക്ഷകള്‍ മാത്രം My List ല്‍ സൂക്ഷിച്ചു വയ്ക്കാനും അവസാനം ചെയ്ത പരീക്ഷ ഒറ്റ ക്ലിക്കിലൂടെ എടുക്കാനും സൗകര്യമുണ്ട്.


എല്ലാവര്‍ക്കും വിജയകരമായ ഒരു പരീക്ഷ ആശംസിക്കുന്നു.


Click Here To Get The Model Test

Anticipatory Income Tax Calculator for 2019-20

          2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള Anticipatory Income Tax Calculator, ecostatt.com ല്‍ പബ്ലിഷ് ചെയ്തു.

          ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍കംടാക്സ് നിരക്കുകള്‍ അതേപടി നിലനില്‍ക്കുകയാണെങ്കില്‍ കുറെ പേര്‍ക്ക് ഇപ്രാവശ്യം ഇന്‍കംടാക്സ് കൊടുക്കേണ്ടി വരില്ല.

ഈ വര്‍ഷത്തെ മാറ്റങ്ങള്‍.

     1. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പരമാവധി 12,500 രൂപ വരെ റിബേറ്റ് ലഭിക്കും.

     2. Standard Deduction 40,000 രൂപ ആയിരുന്നത് 50,000 രൂപ ആക്കി വര്‍ദ്ധിപ്പിച്ചു.


          ഇവയൊക്കെ കാരണം കഴിഞ്ഞ വര്‍ഷം ടാക്സ്‌ കൊടുത്ത കുറേപ്പേര്‍ക്ക് ഈ വര്‍ഷം ടാക്സ്‌ കൊടുക്കേണ്ടി വരില്ല.

          അതായത് എല്ലാ Deduction കള്‍ക്കും ശേഷമുള്ള വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ഇപ്രാവശ്യം ടാക്സ്‌ കൊടുക്കേണ്ടി വരില്ല.

          എന്നാല്‍ 5 രൂപയെങ്കിലും അധികം വരുമാനം വന്നാല്‍, അതായത് 5,00,005 രൂപ വരുമാനം ആയാല്‍ 13,002 രൂപ ടാക്സ്‌ അടയ്ക്കേണ്ടി വരും.

അതിനാല്‍
മുന്‍കൂട്ടിത്തന്നെ ടാക്സ്‌ കണക്കാക്കി റിബേറ്റിന്‍റെ പ്രയോജനം നേടുക.

Click Here to get the Anticipatory Tax Calculator


Online GPF Advance Calculator for TA, NRA, NRA-Conversion


          GPF ല്‍ നിന്നും TA, NRA, NRA-Conversion എന്നിവ തയ്യാറാക്കുന്നതിനുള്ള ONLINE Software, ecostatt.com ല്‍ പബ്ലിഷ് ചെയ്തു.

          2017-18 ലെ Credit Card ന് ശേഷം Advance എടുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ആണിത്. അതിനാല്‍ 2017-18 ലെ Credit Card എടുത്തതിന് ശേഷം ഉപയോഗിച്ച് തുടങ്ങുക.

          ലോഗിന്‍ ചെയ്യാതെ തന്നെ Advance Calculate ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. എന്നാല്‍ ലോഗിന്‍ ചെയ്ത ശേഷം Calculate ചെയ്‌താല്‍ ഡാറ്റ മുഴുവന്‍ സേവ് ആവുകയും അത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കും.

Click here to get the Site

Income Tax - Relief for Arrears (Form 10E): Easy Calculation in ecostatt.com

          മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ അരിയര്‍  ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത് കാരണം ഇന്‍കം ടാക്സില്‍ ഉണ്ടാകുന്ന വര്‍ധനവ്‌ പരിഹരിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം – 

Arrear Relief Salary (form-10E) calculation.

ഇതിനു ചെയ്യേണ്ടത് -
           മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അരിയര്‍ ഏതെങ്കിലും (eg:- Pay Revision Arrar, DA Arrear, Salary Arrear etc...) ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍, ഓരോ സാമ്പത്തിക വര്‍ഷവും ലഭിക്കേണ്ടിയിരുന്ന അരിയര്‍  എല്ലാം കൂടി കൂട്ടി സാമ്പത്തിക വര്‍ഷം തിരിച്ച്  ‘Total Arrears’  എന്ന കോളത്തില്‍ നല്‍കിയാല്‍ Arrear Relief Salary  കിട്ടും.


          അത് ഈ സാമ്പത്തിക വര്‍ഷത്തിലെ ടാക്സില്‍ നിന്നും കുറച്ചു ബാക്കി വരുന്ന തുക ടാക്സ് ആയി അടച്ചാല്‍ മതി. ചിലപ്പോള്‍ ടാക്സ് പൂര്‍ണ്ണമായും ഒഴിവാകുകയും ചെയ്യും. 

          സങ്കീര്‍ണ്ണമായ ക്രിയകള്‍ കാരണം പലരും ഇത് ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ Software ല്‍ ഓരോ വര്‍ഷത്തെ അരിയര്‍ ഉം Taxable Income ഉം കൊടുത്താല്‍ വളരെ പെട്ടെന്ന് അരിയര്‍  റിലീഫ് കിട്ടും. കൂടാതെ ഇത് automatic ആയി Statement ല്‍ ചേര്‍ത്ത് അടയ്ക്കേണ്ട Tax ഉം കണ്ടുപിടിക്കും, അതായത് income tax statement ഉം automatic ആയി update ചെയ്യപ്പെടും. 

          Form-10E യും Statement ഉം പരസ്പരം connect ചെയ്തിരിക്കുന്നതിനാല്‍ Login ചെയ്‌താല്‍ മാത്രമേ അരിയര്‍ Relief  ചെയ്യാന്‍ പറ്റുകയുള്ളു.
-----------------------------------------------------
          ഈ സോഫ്റ്റ്‌വെയറിലോ വെബ്സൈറ്റിലോ  എവിടെങ്കിലുമോ എന്തെങ്കിലും Error  ഉണ്ടെങ്കില്‍ ecostatt@gmail.com ലേക്ക് മെയില്‍  ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



Income Tax Statement, ONLINE ആയി തയ്യാറാക്കാം. എവിടുന്ന് വേണമെങ്കിലും Print ഉം എടുക്കാം.

          ഇന്‍കം ടാക്സ് കണക്കുകൂട്ടല്‍ നിങ്ങള്‍ക്ക് ഒരു തലവേദന ആണോ? എങ്കില്‍ ഇനി ഒരിക്കലും അങ്ങനെ ആകില്ല. ecostatt blog ടീമില്‍ നിന്നും ഇതാ ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കൂടി.  “Online Income Tax Calculator”. 

ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം 
          User Id  ക്രിയേറ്റ് ചെയ്ത ശേഷം അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ശമ്പള വിവരങ്ങളും deductions ഉം ഇന്‍പുട്ട് ചെയ്യുക. ശേഷം ഒരു ബട്ടണ്‍ ക്ലിക്കില്‍ നിങ്ങളുടെ ഇന്‍കം ടാക്സ് കണക്കു കൂട്ടുക. സ്റ്റേറ്റ്മെന്‍റ് pdf ഫോര്‍മാറ്റില്‍ സേവ് ചെയ്യുകയോ പ്രിന്‍റ് ചെയ്യുകയോ ചെയ്യുക.  നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്ത് നിങ്ങളുടെ ശമ്പള വിവരങ്ങളിലും deductions സിലും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.


          നിങ്ങള്‍ക്ക് ലോഗിന്‍ ഐ ഡി ക്രിയേറ്റ് ചെയ്യാതെയും ടാക്സ് കണക്ക് കൂട്ടാമെങ്കിലും ഡാറ്റ സേവ് ചെയ്യാന്‍ സാധിക്കുകയില്ല. അതിനാല്‍ User Id  ക്രിയേറ്റ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.


          ഇനി, ഒരു യുസര്‍ ഐ ഡി യില്‍ ഒരാള്‍ക്ക് സ്വന്തം ഇന്‍കം ടാക്സ് കണക്കു കൂട്ടുന്നതിനോടൊപ്പം മറ്റുള്ളവരുടെ ഇന്‍കം ടാക്സ്ഉം അതെ ഐ ഡി യില്‍ നിന്ന് കൊണ്ട് കണക്കു കൂട്ടാവുന്നതാണ്. അതായത് ഒരു ഓഫീസില്‍ ഇന്‍കം ടാക്സു മായി ബന്ധപെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ഒരു സെക്ഷന്‍ ആണെങ്കില്‍, ആ സെക്ഷനിലെ ഉദ്യോഗസ്ഥന് സ്വന്തം ഐ ഡി യില്‍ നിന്ന് കൊണ്ട് തന്നെ ആ ഓഫിസിലെ എല്ലാവരുടെയും ഇന്‍കം ടാക്സ് കണക്ക്കൂട്ടാവുന്നതാണ്.

           എല്ലാവര്‍ക്കും ആയാസരഹിതമായ ഒരു സാമ്പത്തിക വര്‍ഷാവസാനം ആശംസിക്കുന്നു.

Click Here to Get the Site



ശാസ്ത്ര ലോകത്തെ അറിവുകള്‍ക്കായി ഒരു പുതിയ ബ്ലോഗ്‌

ശാസ്ത്ര ബോധത്തിന്‍റെയും ശാസ്ത്ര ചിന്തകളുടേയും യുക്തിയുടേയും സൂര്യവെളിച്ചം.

കാര്യകാരണ സംബന്ധിയായ സത്യങ്ങളുടെ വെളിച്ചം നഷ്ടപ്പെടുന്ന വര്‍ത്തമാന കാലത്ത് അന്വേഷണങ്ങളുടെ എരിയുന്ന കനല്‍ക്കൂടായി ശാസ്ത്ര കൗതുകങ്ങളുടെ ഒരു അക്ഷയഖനിയായി നിങ്ങള്‍ക്കൊപ്പം. ഇന്‍റര്‍നെറ്റിന്‍റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി നമുക്ക് മുന്നേറാം.

ശാസ്ത്ര ലോകത്തെ അറിവുകളും കണ്ടുപിടുത്തങ്ങളും, നിത്യജീവിതത്തില്‍ നാം കാണുന്ന പല അത്ഭുതക്കാഴ്ചകളുടേയും വൈദ്യശാസ്ത്രത്തിന്‍റെയും ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുത്തുന്ന മലയാളത്തിലുള്ള ബ്ലോഗ്‌.

eco-science.blogspot.com

ക്രിയാത്മക നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാവുന്നതാണ്.

A New Website - www.ecostatt.com

നമസ്ക്കാരം ...


          നിങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും  ecostatt blog team ന്‍റെ ഹൃദ്യമായ പുതുവത്സരാശംസകള്‍.
          ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ഇത് ഇത്രയും വലിയ വിജയമാകുമെന്ന് ഞങ്ങള്‍ കരുതിയില്ല.
          ഈ കാലത്തിനിടയില്‍ നിങ്ങള്‍ തന്ന നിസീമമായ സഹകരണത്തിന് ഞങ്ങള്‍ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നതിനോടൊപ്പം  പുതുവല്‍സര സമ്മാനമായി ഒരു പുതിയ വെബ്സൈറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു - www.ecostatt.com.
          നമ്മുടെ department ന് പുറത്തുള്ളവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഈ വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ...
ecostatt blog team

Pay Revision 2014 - Details Published

         പുതുക്കിയ ശമ്പള സ്കെയിലിലെ 2014 ജൂലൈയിലുള്ള Pay കണ്ടുപിടിക്കുന്നതിന് ആവശ്യമായ "Ready Reckoner" ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഇത് ലഭിക്കുന്നതിന് മുകളിലുള്ള മെനുവിലെ "Pay Revision 2014" എന്ന മെനു ക്ലിക്ക്‌ ചെയ്യുക.
          ഇതില്‍ Scale, Master Scale, HRA, PTA, CCA, TA, Statistics Scale എന്നിവയും ഉണ്ട്. കൂടാതെ Ready Reckoner ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. അതിന് Save Ready Reckoner എന്ന മെനു ഉപയോഗിക്കുക.

Ready Reckoner for Pay Revision 2014

Dear friends
          As the much awaited pay revision recommendations has come, we are here with a ready reckoner table which shows your old pay scale & the corresponding new one.
          The pay commission has recommended that a “date of option” is not required and everyone will be having a unique option date – 01/07/2014. But practically, some employees can be more benefited if there is an option to choose the “option date”. So we, through our blog, will be campaigning for the installation of the “option date”.
          Any way for the time being, let’s have a chat on how to use this Ready Reckoner. First, find your existing scale of pay (on 01/07/2014) on the left portion of the table. The new scale of pay is given to the right side of it corresponding to the No. of completed years of service which is given by ‘year01, year02’ etc.
          If there is any change in the recommendations when accepted by the government, we will make the necessary alterations as fast as possible. Also, a new software is being prepared by the Ecostatt blog team for the new pay revision, which will be released after the acceptance of the pay revision report by the state government. 


Inv./Asst. Grade-I ലേക്കുള്ള പ്രൊമോഷന് മുന്‍കാല പ്രാബല്യം അനുവദിക്കുക.

          Nature of work വ്യത്യാസമില്ലാത്ത തസ്തികകളില്‍ വേക്കന്‍സി ഉണ്ടായ തീയതി വച്ച് മുന്‍കാല പ്രാബല്യത്തോടെ Promotion നും മുന്‍കാല ആനുകൂല്യവും ഒക്കെ കൊടുക്കാമെന്ന് KSR Rule 23(c) പ്രകാരം പറയുന്നുണ്ട്. എന്നാല്‍ നാളിതുവരെ നമ്മുടെ വകുപ്പില്‍ മാത്രം Stat. Inv. / Asst. Grade-II ല്‍ നിന്നും Grade-I ലേക്കുള്ള പ്രൊമോഷന് ഈ ആനുകൂല്യം നല്‍കിയിട്ടില്ല.

       ഒരു ഒഴിവ് ഉണ്ടാകുന്ന തീയതി കൃത്യമായി Section ല്‍ അറിയാമെന്നതിനാലും സീനിയോരിറ്റി ലിസ്റ്റില്‍ അത് ആര്‍ക്കുള്ളതാണെന്ന് അറിയാമെന്നതിനാലും അയാള്‍ക്ക്‌ ആ തീയതി വച്ച് Promotion കൊടുക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ ഫീല്‍ഡ്‌ വിഭാഗത്തിന്‍റെ കാര്യമായതിനാലും Section കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്വക്കുറവ് മറ്റുള്ളവര്‍ അറിയുമെന്നതിനാലുമാണ് ഇങ്ങനെ നല്‍കാത്തത്.

          എന്നാല്‍ 16/6/2015 ല്‍ ഇറങ്ങിയ Typist മാരുടെ Promotion ഉത്തരവ് ഉദ്യോഗക്കയറ്റത്തിന് മുന്‍കാല പ്രാബല്യത്തീയതി വച്ചു കൊണ്ടാണ് ഇറങ്ങിയത്. Typist കാര്‍ക്ക് ഇങ്ങനെ ആനുകൂല്യം കൊടുക്കാമെങ്കില്‍ Grade-II കാര്‍ക്കും അടിയന്തിരമായി ഈ ആനുകൂല്യം കൊടുക്കാന്‍ Director General ഇടപെടണമെന്ന് അപേക്ഷിക്കുന്നു.


Next Page Home