Income Tax Statement, ONLINE ആയി തയ്യാറാക്കാം. എവിടുന്ന് വേണമെങ്കിലും Print ഉം എടുക്കാം.

          ഇന്‍കം ടാക്സ് കണക്കുകൂട്ടല്‍ നിങ്ങള്‍ക്ക് ഒരു തലവേദന ആണോ? എങ്കില്‍ ഇനി ഒരിക്കലും അങ്ങനെ ആകില്ല. ecostatt blog ടീമില്‍ നിന്നും ഇതാ ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കൂടി.  “Online Income Tax Calculator”. 

ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം 
          User Id  ക്രിയേറ്റ് ചെയ്ത ശേഷം അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ശമ്പള വിവരങ്ങളും deductions ഉം ഇന്‍പുട്ട് ചെയ്യുക. ശേഷം ഒരു ബട്ടണ്‍ ക്ലിക്കില്‍ നിങ്ങളുടെ ഇന്‍കം ടാക്സ് കണക്കു കൂട്ടുക. സ്റ്റേറ്റ്മെന്‍റ് pdf ഫോര്‍മാറ്റില്‍ സേവ് ചെയ്യുകയോ പ്രിന്‍റ് ചെയ്യുകയോ ചെയ്യുക.  നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്ത് നിങ്ങളുടെ ശമ്പള വിവരങ്ങളിലും deductions സിലും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.


          നിങ്ങള്‍ക്ക് ലോഗിന്‍ ഐ ഡി ക്രിയേറ്റ് ചെയ്യാതെയും ടാക്സ് കണക്ക് കൂട്ടാമെങ്കിലും ഡാറ്റ സേവ് ചെയ്യാന്‍ സാധിക്കുകയില്ല. അതിനാല്‍ User Id  ക്രിയേറ്റ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.


          ഇനി, ഒരു യുസര്‍ ഐ ഡി യില്‍ ഒരാള്‍ക്ക് സ്വന്തം ഇന്‍കം ടാക്സ് കണക്കു കൂട്ടുന്നതിനോടൊപ്പം മറ്റുള്ളവരുടെ ഇന്‍കം ടാക്സ്ഉം അതെ ഐ ഡി യില്‍ നിന്ന് കൊണ്ട് കണക്കു കൂട്ടാവുന്നതാണ്. അതായത് ഒരു ഓഫീസില്‍ ഇന്‍കം ടാക്സു മായി ബന്ധപെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ഒരു സെക്ഷന്‍ ആണെങ്കില്‍, ആ സെക്ഷനിലെ ഉദ്യോഗസ്ഥന് സ്വന്തം ഐ ഡി യില്‍ നിന്ന് കൊണ്ട് തന്നെ ആ ഓഫിസിലെ എല്ലാവരുടെയും ഇന്‍കം ടാക്സ് കണക്ക്കൂട്ടാവുന്നതാണ്.

           എല്ലാവര്‍ക്കും ആയാസരഹിതമായ ഒരു സാമ്പത്തിക വര്‍ഷാവസാനം ആശംസിക്കുന്നു.

Click Here to Get the Site



1 comment:

Previous Page Next Page Home