Nature of work വ്യത്യാസമില്ലാത്ത തസ്തികകളില്‍ വേക്കന്‍സി ഉണ്ടായ തീയതി വച്ച് മുന്‍കാല പ്രാബല്യത്തോടെ Promotion നും മുന്‍കാല ആനുകൂല്യവും ഒക്കെ കൊടുക്കാമെന്ന് KSR Rule 23(c) പ്രകാരം പറയുന്നുണ്ട്. എന്നാല്‍ നാളിതുവരെ നമ്മുടെ വകുപ്പില്‍ മാത്രം Stat. Inv. / Asst. Grade-II ല്‍ നിന്നും Grade-I ലേക്കുള്ള പ്രൊമോഷന് ഈ ആനുകൂല്യം നല്‍കിയിട്ടില്ല.
ഒരു ഒഴിവ് ഉണ്ടാകുന്ന തീയതി കൃത്യമായി Section ല്‍ അറിയാമെന്നതിനാലും സീനിയോരിറ്റി ലിസ്റ്റില്‍ അത് ആര്‍ക്കുള്ളതാണെന്ന് അറിയാമെന്നതിനാലും അയാള്‍ക്ക് ആ തീയതി വച്ച് Promotion കൊടുക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ ഫീല്‍ഡ് വിഭാഗത്തിന്‍റെ കാര്യമായതിനാലും Section കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്വക്കുറവ് മറ്റുള്ളവര്‍ അറിയുമെന്നതിനാലുമാണ് ഇങ്ങനെ നല്‍കാത്തത്.
എന്നാല്‍ 16/6/2015 ല്‍ ഇറങ്ങിയ Typist മാരുടെ Promotion ഉത്തരവ് ഉദ്യോഗക്കയറ്റത്തിന് മുന്‍കാല പ്രാബല്യത്തീയതി വച്ചു കൊണ്ടാണ് ഇറങ്ങിയത്. Typist കാര്‍ക്ക് ഇങ്ങനെ ആനുകൂല്യം കൊടുക്കാമെങ്കില്‍ Grade-II കാര്‍ക്കും അടിയന്തിരമായി ഈ ആനുകൂല്യം കൊടുക്കാന്‍ Director General ഇടപെടണമെന്ന് അപേക്ഷിക്കുന്നു.
No comments:
Post a Comment