Ready Reckoner for Pay Revision 2014

Dear friends
          As the much awaited pay revision recommendations has come, we are here with a ready reckoner table which shows your old pay scale & the corresponding new one.
          The pay commission has recommended that a “date of option” is not required and everyone will be having a unique option date – 01/07/2014. But practically, some employees can be more benefited if there is an option to choose the “option date”. So we, through our blog, will be campaigning for the installation of the “option date”.
          Any way for the time being, let’s have a chat on how to use this Ready Reckoner. First, find your existing scale of pay (on 01/07/2014) on the left portion of the table. The new scale of pay is given to the right side of it corresponding to the No. of completed years of service which is given by ‘year01, year02’ etc.
          If there is any change in the recommendations when accepted by the government, we will make the necessary alterations as fast as possible. Also, a new software is being prepared by the Ecostatt blog team for the new pay revision, which will be released after the acceptance of the pay revision report by the state government. 


Inv./Asst. Grade-I ലേക്കുള്ള പ്രൊമോഷന് മുന്‍കാല പ്രാബല്യം അനുവദിക്കുക.

          Nature of work വ്യത്യാസമില്ലാത്ത തസ്തികകളില്‍ വേക്കന്‍സി ഉണ്ടായ തീയതി വച്ച് മുന്‍കാല പ്രാബല്യത്തോടെ Promotion നും മുന്‍കാല ആനുകൂല്യവും ഒക്കെ കൊടുക്കാമെന്ന് KSR Rule 23(c) പ്രകാരം പറയുന്നുണ്ട്. എന്നാല്‍ നാളിതുവരെ നമ്മുടെ വകുപ്പില്‍ മാത്രം Stat. Inv. / Asst. Grade-II ല്‍ നിന്നും Grade-I ലേക്കുള്ള പ്രൊമോഷന് ഈ ആനുകൂല്യം നല്‍കിയിട്ടില്ല.

       ഒരു ഒഴിവ് ഉണ്ടാകുന്ന തീയതി കൃത്യമായി Section ല്‍ അറിയാമെന്നതിനാലും സീനിയോരിറ്റി ലിസ്റ്റില്‍ അത് ആര്‍ക്കുള്ളതാണെന്ന് അറിയാമെന്നതിനാലും അയാള്‍ക്ക്‌ ആ തീയതി വച്ച് Promotion കൊടുക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ ഫീല്‍ഡ്‌ വിഭാഗത്തിന്‍റെ കാര്യമായതിനാലും Section കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്വക്കുറവ് മറ്റുള്ളവര്‍ അറിയുമെന്നതിനാലുമാണ് ഇങ്ങനെ നല്‍കാത്തത്.

          എന്നാല്‍ 16/6/2015 ല്‍ ഇറങ്ങിയ Typist മാരുടെ Promotion ഉത്തരവ് ഉദ്യോഗക്കയറ്റത്തിന് മുന്‍കാല പ്രാബല്യത്തീയതി വച്ചു കൊണ്ടാണ് ഇറങ്ങിയത്. Typist കാര്‍ക്ക് ഇങ്ങനെ ആനുകൂല്യം കൊടുക്കാമെങ്കില്‍ Grade-II കാര്‍ക്കും അടിയന്തിരമായി ഈ ആനുകൂല്യം കൊടുക്കാന്‍ Director General ഇടപെടണമെന്ന് അപേക്ഷിക്കുന്നു.


ബ്ലോക്കുകളിലെ EO (P&M) മാരുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു

WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank

          ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള 152 ബ്ലോക്ക്‌ ഓഫീസുകളിലെ സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരായ Extension Officer (Planning and Monitoring) - EO(P&M) മാരുടെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നു.

          തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവ തിരുത്തുന്നതിനും വിവരങ്ങള്‍ Update ചെയ്യുന്നതിനും നിലവില്‍ ഉള്ള സംവിധാനം ബഹുമാനപ്പെട്ട ജീവനക്കാര്‍ ഉപയോഗിക്കും എന്ന പ്രതീക്ഷിക്കുന്നു. ഈ സംരംഭം വിജയമാക്കുവാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായകരമായി കൂടെയുണ്ടാവാനും ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സജീവ ചര്‍ച്ചയ്ക്കും പരിഗണയ്ക്കുമായി സമര്‍പ്പിക്കുന്നു.

          ഇത് കിട്ടുന്നതിന് മുകളില്‍ കാണുന്ന മെനുവിലെ "Staff Details" ലുള്ള "EO(P&M)" എന്ന മെനുവില്‍ ക്ലിക്ക്‌ ചെയ്യുക.


സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരുടെ ഡാറ്റാബാങ്ക്

WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank


          എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ 2500 ഓളം വരുന്ന  തസ്തികകള്‍ ഡയറക്ടറേറ്റ്, 14  ജില്ലാ ഓഫീസുകള്‍, 61 താലൂക്ക്‌ ഓഫീസുകള്‍, 39 മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൂര്‍ണ്ണമായി നമ്മുക്ക് ഏവര്‍ക്കും ലഭ്യമാകുന്ന വിധത്തിലുള്ള ഒരു ഡാറ്റാബാങ്കും ഇന്ന് നിലവില്ല. നമ്മുടെ കുടുംബത്തില്‍ ഏതൊക്കെ തസ്തികകള്‍, എത്ര എണ്ണം, എവിടെ, നിലവില്‍ ആരൊക്കെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന പൂര്‍ണ്ണമായ ഒരു ഡാറ്റാബാങ്ക് രൂപം നല്‍കുന്നതിന് ecostatt blog ഉം ESTSO  യും ശ്രമിക്കുന്നു. ഇതിന് നമ്മുടെ വകുപ്പിലെ എല്ലാ ജീവനക്കാരുടെയും സഹകരണം ആവശ്യമാണ്‌.

          ഇതിന്‍റെ  പ്രാരംഭഘട്ടമെന്ന നിലയ്ക്ക് 61 താലൂക്ക്‌ ഓഫീസുകളില്‍ നിന്നുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ Online Data Entry യിലൂടെ ശേഖരിച്ച് ഒരു ഡാറ്റാബാങ്കാക്കി പ്രസിദ്ധീകരിക്കുന്നു.

സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക് - Data Entry Form

WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank

പ്രിയ സഹപ്രവര്‍ത്തകരേ
          സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ Data Bank തയ്യാറാക്കുന്നതിന്‍റെ ആദ്യഘട്ടമായി താലൂക്ക്‌ ഓഫീസുകളിലെ ജീവനക്കാരുടെ Data Entry ഇന്ന് (2/2/2015) മുതല്‍ തുടങ്ങുകയാണ്. ചുവടെയുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം മാത്രം Data Entry തുടങ്ങുക.

Previous Page Next Page Home