മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ അരിയര്‍ ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത് കാരണം ഇന്‍കം ടാക്സില്‍ ഉണ്ടാകുന്ന വര്‍ധനവ് പരിഹരിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം –
Arrear Relief Salary (form-10E) calculation.
ഇതിനു ചെയ്യേണ്ടത് -
മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അരിയര്‍ ഏതെങ്കിലും (eg:- Pay Revision Arrar, DA Arrear, Salary Arrear etc...) ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍, ഓരോ സാമ്പത്തിക വര്‍ഷവും ലഭിക്കേണ്ടിയിരുന്ന അരിയര്‍ എല്ലാം കൂടി കൂട്ടി സാമ്പത്തിക വര്‍ഷം തിരിച്ച് ‘Total Arrears’ എന്ന കോളത്തില്‍ നല്‍കിയാല്‍ Arrear Relief Salary കിട്ടും.
അത് ഈ സാമ്പത്തിക വര്‍ഷത്തിലെ ടാക്സില്‍ നിന്നും കുറച്ചു ബാക്കി വരുന്ന തുക ടാക്സ് ആയി അടച്ചാല്‍ മതി. ചിലപ്പോള്‍ ടാക്സ് പൂര്‍ണ്ണമായും ഒഴിവാകുകയും ചെയ്യും.
സങ്കീര്‍ണ്ണമായ ക്രിയകള്‍ കാരണം പലരും ഇത് ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ Software ല്‍ ഓരോ വര്‍ഷത്തെ അരിയര്‍ ഉം Taxable Income ഉം കൊടുത്താല്‍ വളരെ പെട്ടെന്ന് അരിയര്‍ റിലീഫ് കിട്ടും. കൂടാതെ ഇത് automatic ആയി Statement ല്‍ ചേര്‍ത്ത് അടയ്ക്കേണ്ട Tax ഉം കണ്ടുപിടിക്കും, അതായത് income tax statement ഉം automatic ആയി update ചെയ്യപ്പെടും.
Form-10E യും Statement ഉം പരസ്പരം connect ചെയ്തിരിക്കുന്നതിനാല്‍ Login ചെയ്‌താല്‍ മാത്രമേ അരിയര്‍ Relief ചെയ്യാന്‍ പറ്റുകയുള്ളു.
-----------------------------------------------------
ഈ സോഫ്റ്റ്‌വെയറിലോ വെബ്സൈറ്റിലോ എവിടെങ്കിലുമോ എന്തെങ്കിലും Error ഉണ്ടെങ്കില്‍ ecostatt@gmail.com ലേക്ക് മെയില്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.