ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 ന് Economics & Statistics Directorate ല്‍ ജീവനക്കാരുടെ ഒരു പ്രതിഷേധ പ്രകടനം നടന്നു. വകുപ്പില്‍ യഥാസമയം പ്രൊമോഷനുകള്‍ നടത്താത്തതിന് എതിരെയായിരുന്നു പ്രകടനം. വകുപ്പിന്‍റെ Website പരിശോധിച്ചാല്‍ കഴിഞ്ഞ 5 മാസക്കാലമായി ഒരു തസ്തികകളിലേക്കും പ്രൊമോഷനുകള്‍ നടക്കുന്നില്ലെന്ന് കാണാം. 25 ല്‍ പരം ഗസറ്റഡ് തസ്തികകള്‍ക്കും ഒഴിവ് നികത്താന്‍ DPC കൂടുന്നതിന് കഴിഞ്ഞ ആറു മാസമായി കഴിഞ്ഞിട്ടില്ല. ഏതോ ഒരു വ്യക്തിയുടെ CR (Confidential Report) ശരിയാക്കാന്‍ കഴിയാത്തത് മാത്രമാണത്രേ ഇതിന് കാരണം. ഇതിനെത്തുടര്‍ന്ന് Non-Gazetted പോസ്റ്റുകളിലേക്കും ധാരാളം ഒഴിവുകള്‍ നിലനില്‍ക്കുന്നു.
RO പ്രോമോഷനിലും ചിറ്റമ്മനയം
RO Promotion നടത്തുന്നില്ല
By transfer വഴി RO തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നടത്തുന്നില്ലെന്ന് പരാതി. 20 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള RA തസ്തികയില്‍ ജോലി ചെയ്യുന്ന Post Graduate ബിരുദധാരികള്‍ക്ക് അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റമാണ് നല്‍കാതിരിക്കുന്നത്. നിരവധി ഒഴിവുകള്‍ ആറു മാസത്തിന് മുകളില്‍ ഉണ്ടായിട്ടും ഇത് PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ട് അനങ്ങാതിരിക്കുകയാണ്. PSC ലിസ്റ്റ് ഇപ്പോള്‍ നിലവിലില്ല. ഇത് ഏല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. PSC അപേക്ഷ ക്ഷണിച്ചിട്ടേയുള്ളു. പരീക്ഷ നടത്തി ലിസ്റ്റാവുന്നതിന് വളരെ കാലതാമസം എടുക്കും. മുന്‍പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക Promotion നടത്തുന്ന കീഴ്വഴക്കം ഉണ്ടായിരുന്നു. PSC ലിസ്റ്റ് വരുമ്പോള്‍ പിന്നീടുണ്ടാകുന്ന By Promotion ഒഴിവുകള്‍ Direct Recruitment ല്‍ മാറ്റിക്കൊടുക്കുമായിരുന്നു. RA തസ്തികയില്‍ RO Post ലേക്ക് യോഗ്യതയുള്ള നിരവധിപേര്‍ ഉണ്ടായിട്ടും