നമ്മുടെ ഓഫീസുകളിലെ കമ്പ്യൂട്ടറുകളും അതിലെ ഡേറ്റകളും എത്രമാത്രം സുരക്ഷിതമാണെന്നറിയാമല്ലൊ. കമ്പ്യൂട്ടറിന് കേടുപറ്റിയും മറ്റു പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഡേറ്റകള്‍ നഷ്ടപ്പെടുന്നത് പതിവാണ്. ഇതിനു പരിഹാരമായി ഡേറ്റകള്‍ CD യിലാക്കി സൂക്ഷിച്ചു വയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
മറ്റൊരു പരിഹാരമാണ് "ക്ലൌഡ് സ്റ്റോറേജ്" അല്ലെങ്കില്‍ "ഓണ്‍ ലൈന്‍ സ്റ്റോറേജ്". അതായത് നമ്മുടെ ഡേറ്റകളും ഫയലുകളും മറ്റും നെറ്റിലുള്ള ഏതോ ഒരു സെര്‍വറില്‍ സൂക്ഷിച്ച് വയ്ക്കുന്നു. പിന്നീട് അത് നമ്മള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെനിന്ന് വേണമെങ്കിലും തിരിച്ചെടുക്കാനും പുതിയവ ചേര്‍ക്കാനും സാധിക്കുന്നു. നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട.
ക്ലൌഡ് സ്റ്റോറേജിനായി ഒരുപാട് സൈറ്റുകള്‍ നിലവിലുണ്ട്. എങ്കിലും ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരെണ്ണമാണ് "DROPBOX". ഇതില്‍ 2 GB സ്ഥലം ഫ്രീയായി നല്‍കുന്നുമുണ്ട്. ഡ്രോപ്പ്ബോക്സിന്‍റെ "Desktop Application" ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വളരെ എളുപ്പത്തില്‍ ഫയലുകള്‍ നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനും തിരിച്ചെടുക്കാനും സാധിക്കുന്നു.
ഇതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ കൊടുക്കുന്നു.