2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള Anticipatory Income Tax Calculator, ecostatt.com ല്‍ പബ്ലിഷ് ചെയ്തു.
ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍കംടാക്സ് നിരക്കുകള്‍ അതേപടി നിലനില്‍ക്കുകയാണെങ്കില്‍ കുറെ പേര്‍ക്ക് ഇപ്രാവശ്യം ഇന്‍കംടാക്സ് കൊടുക്കേണ്ടി വരില്ല.
1. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പരമാവധി 12,500 രൂപ വരെ റിബേറ്റ് ലഭിക്കും.
2. Standard Deduction 40,000 രൂപ ആയിരുന്നത് 50,000 രൂപ ആക്കി വര്‍ദ്ധിപ്പിച്ചു.
ഇവയൊക്കെ കാരണം കഴിഞ്ഞ വര്‍ഷം ടാക്സ് കൊടുത്ത കുറേപ്പേര്‍ക്ക് ഈ വര്‍ഷം ടാക്സ് കൊടുക്കേണ്ടി വരില്ല.
അതായത് എല്ലാ Deduction കള്‍ക്കും ശേഷമുള്ള വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ഇപ്രാവശ്യം ടാക്സ് കൊടുക്കേണ്ടി വരില്ല.
എന്നാല്‍ 5 രൂപയെങ്കിലും അധികം വരുമാനം വന്നാല്‍, അതായത് 5,00,005 രൂപ വരുമാനം ആയാല്‍ 13,002 രൂപ ടാക്സ് അടയ്ക്കേണ്ടി വരും.
മുന്‍കൂട്ടിത്തന്നെ ടാക്സ് കണക്കാക്കി റിബേറ്റിന്റെ പ്രയോജനം നേടുക.
Click Here to get the Anticipatory Tax Calculator